മലയാള സിനിമാ സീരിയല്‍ രംഗത്ത് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സജീവമായ താരമാണ് മഞ്ജു പിള്ള. കുടുംബ പ്രേക്ഷകര്‍ക്ക് ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ പ്രിയങ്കരിയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്താറുമുണ്ട്. അടുത്തിടെയായിരുന്നു താരം ഒരു ഡയറി ഫാം ആരംഭിച്ചതും. എന്നാൽ ഇപ്പോൾ കേദാർ നാഥിലെ ശിവലിംഗത്തിൽ കെട്ടിപ്പിച്ചിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ്.
'യാത്രകള്‍ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണെങ്കിലും എടുതതോ പിടിച്ചോ എന്ന് പറഞ്ഞ് യാത്ര പുറപ്പെടുന്ന ഒരു കൂട്ടത്തിലല്ല. കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് മാത്രമേ ഒരമ്മയെന്ന നിലയ്ക്ക് ഭാര്യയെന്ന നിലയ്ക്ക് ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഒക്കെ എവിടെയെങ്കിലും പോകാന്‍ സാധിക്കൂ. ഇരുന്നയിരിപ്പിലൊക്കെ എങ്ങോട്ടെങ്കിലും പോയാലോ എന്ന് എന്നാല്‍ ഭര്‍ത്താവ് സുജിത്ത് ചോദിക്കുന്ന ആളാണ്. എനിക്ക് അതൊന്നും ഒരിക്കലും പറ്റുകയുമില്ല.
അങ്ങനെയിരിക്കെയാണ് ഞങ്ങൾ കേദാര്നാഥിലേക്ക് പോകുന്നത്.' സാധാരണ ശിവലിംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേദാര്‍നാഥ് അംബലത്തിനകത്തെ ശിവലിംഗം പരന്നിട്ടാണ്. മാത്രമല്ല നമുക്ക് മറ്റെവിടെയും ശിവലിംഗത്തെ സ്പര്‍ശിക്കാനാവില്ല. എന്നാല്‍ കേദാര്നാഥിലേ ശിവലിംഗത്തെ നമുക്ക് തൊടാം. കെട്ടിപിടിച്ച് നിന്ന് കുറെ നേരം പ്രാര്‍ഥിക്കാനുമാകും. ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് ഞാന്‍ ആദ്യമായിട്ടാണ് കരയുന്നത്. എന്തിനാണ് ഞാന്‍ കരഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ അത് വല്ലാത്തൊരു അനുഭവമായിരുന്നു' എന്നും മഞ്ജു വ്യക്തമാകുന്നു.
സത്യവും മിഥ്യയും എന്ന സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിന് താരം തുടക്കം കുറിച്ചത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ എല്ലാം തന്നെ താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു. ശക്തമായ കഥാപാത്രങ്ങൾക്ക് പുറമെ കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തുന്നതും,