Latest News

വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ തന്നെ തേടി അവസരങ്ങള്‍ വന്നിരുന്നു;വെളിപ്പെടുത്തലുമായി നവ്യനായര്‍

Malayalilife
വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ തന്നെ തേടി അവസരങ്ങള്‍ വന്നിരുന്നു;വെളിപ്പെടുത്തലുമായി നവ്യനായര്‍

ബാലാമണിയായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയ താരമാണ് നവ്യനായര്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി നല്ല കഥാപാത്രങ്ങളെ ആസ്വദകര്‍ക്കായി സമ്മാനിച്ച നവ്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വെളളിത്തിരയിലേക്ക് മടങ്ങി എത്താനുളള ഒരുക്കത്തിലാണ്. എന്നാല്‍ ഇപ്പോള്‍ നവ്യയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയരിക്കുകയാണ്. അഭിമുഖത്തിനായി നവ്യ എത്തിയത് വളരെ വേറിട്ട ഗെറ്റപ്പിലായിരുന്നു. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് ഈ  ഗെറ്റപ്പെന്നും എന്നാല്‍ താന്‍ വളരെ സാധാരണ വേഷമാണ് റിയല്‍ ലൈഫില്‍ ധരിക്കാറെന്നും വ്യക്തമാക്കിയിരിക്കുകയാണ് നവ്യ. എന്നാല്‍ താരം അഭിമുഖത്തിടെ ഏവരെയും ഞെട്ടിച്ച് കൊണ്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിരുന്നു.

തമിഴ് നടന്‍മാരായ  വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ തന്നെ തേടി അവസരങ്ങള്‍ വന്നിരുന്നു എന്നും പക്ഷേ ആ സിനിമകള്‍ ചെയ്യാനായില്ലെന്നും താരം പറഞ്ഞു. കുറച്ച് തമിഴ് സിനിമകള്‍ മാത്രമേ ചെയ്തിട്ടുളളു എങ്കിലും തമിഴ് സിനിമകളോട് വലിയ പ്രിയമാണ് ഇപ്പോളഴും. മലയാള സിനിമയിലെ തിരക്കുകള്‍ കാരണമാണ് അന്ന്്  സൂപ്പര്‍ താരങ്ങളായ വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയത് എന്നും താരം പറഞ്ഞു. അതോടൊപ്പം കൂടെ അഭിനയിക്കാനാഗ്രഹിക്കുന്ന താരങ്ങളുടെ പേരും നവ്യ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, രജിനികാന്ത് എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇനി മോഹം. രജിനികാന്ത് എന്ന നടനെ ഏറെ ആരാധിക്കുന്നെന്നും അതോടൊപ്പം താരത്തിന്റെ സ്‌റ്റൈലും സംസാരശൈലിയുമൊക്കെ ഏറെയിഷ്ടമാണെന്നും നവ്യ വെളിപ്പെടുത്തുന്നു. അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരുമൊത്തുള്ള താരത്തിന്റെ ചിത്രങ്ങളും വൈറലായി മാറിയിരുന്നത്. 

താരം നായികയായി ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്ന വി. കെ . പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുവരുകയാണ്. ഒരു ജങ്കാര്‍ ബോട്ടിലെ കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ചിത്രത്തില്‍ എ്ത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മ. ഭര്‍ത്താവ് ദുബായില്‍ അവരുടെ ജീവിതത്തില്‍ മൂന്നു ദിവസം കൊണ്ടു നടക്കുന്ന കാര്യങ്ങളാണു സിനിമയുടെ പ്രമേയം. 


 

I got an opportunity for acting with them

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES