ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു 2023 അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..
ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അംഗീകരിച്ചുവെന്നും വിവാഹം വര്‍ഷാവസാനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളുടേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം നടത്തുകയെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഹൃത്വികും സബയും വിവാഹ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്രിസ്മസ് അവധി സബയും മക്കളോടുമൊത്തുള്ള അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.