കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും അധികം തീവ്രതയിൽ പടർന്ന് പിടിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. എന്നാൽ ഇന്ത്യയിൽ പടർന്ന് പിടിച്ചിരിക്കുന്ന വൈറസിനെ തുരത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് രാജ്യം. കൊറോണയ്ക്കെതിരെ മുന്‍കരുതലുമായി സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
ബോളിവുഡിൽ നിന്നും ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചു കൊണ്ട് സൂപ്പര്‍ താരം ഷാരുഖ് ഖാനും എത്തിയിരുന്നു. തരാം അതോടൊപ്പം തന്റെ ആരാധകർക്ക് പ്രചോദനമാം വിധം ഒരു വിഡിയോയും ട്വിറ്ററിലൂടെ ഇപ്പോൾ പങ്കുവയ്ച്ചിരിക്കുകയാണ്. ജനങ്ങള്‍ കൊറോണ വൈറസിനെതിരെ കൈക്കൊള്ളേണ്ട മുന്കരുതലിനെ കുറിച്ചും അതോടൊപ്പം എല്ലാരും വീടുകളില്‍ തന്നെ കഴിയണമെന്നുമൊക്കെയാണ് വിഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. ഇതുനു പുറമേ താരത്തിന്റെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും പങ്കുവച്ചിരിക്കുകയാണ്.
ഷാരുഖ് അഭിനയിച്ച ഒരു പാട്ടാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ എന്ന് എന്തൊക്കെയാണെന്ന് പറഞ്ഞ് ആദ്യം കാണിച്ചിരിക്കുന്നത്. പിന്നാലെ പനിയും ചുമയുമൊക്കെ എന്ന് പറയുന്ന പാട്ടും എത്തി. അതിന് പിന്നാലെ ആശുപത്രിയില്‍ കിടക്കുന്നതും ശ്വസം തടസം, തൊണ്ട വേദന വരുന്നതുമൊക്കെ പല സിനിമകളിലെ രംഗങ്ങളിലൂടെ ആരാധകരെ കാണിക്കുകയായിരുന്നു. ഈ ലക്ഷണങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം. അതോടൊപ്പം കൃത്യ വിവരങ്ങളും അവരെ അറിയിക്കണം. നമ്മൾ വേണം നമ്മുടെ കാര്യത്തിൽ സുരക്ഷ ഒരുക്കേണ്ടത്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണം. പിന്നെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കുകയും വേണം. പരസ്പരം സ്പർശിക്കുന്നത് ഒഴിവാക്കണം. സ്വന്തം മുഖത്ത് തൊടുന്നത് പോലും ഒഴുവാക്കേണ്ടതാണ്. പുറത്തേക്ക് പോകുകയാണെങ്കിൽ കൈകള്‍ എവിടെയും തൊടാതെ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെയാണ് തിരിച്ച് വന്നതിന് ശേഷം കൈകള്‍ നല്ലത് പോലെ വൃത്തിയാക്കേണ്ടതാണ്.
വൃത്തിയും ശുചിത്വവും എല്ലായിപ്പോഴും പാലിക്കേണ്ടതാണ്. വൃത്തിയും ശുചിത്വവും പാലിക്കുക. ദിവസവും കുളിക്കു. അതിനൊപ്പം വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം. ആരും നിങ്ങളുടെ മുന്നില്‍ നിന്നും തുമ്മുന്നതിനും ചുമയ്ക്കുന്നതിനും അവസരമുണ്ടാക്കാതെ ശ്രദ്ധിക്കുക. ഇനി അഥവ അസുഖം ബാധിക്കുകയോ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ മാസ്ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
InshaAllah #JantaCurfew will help against the spread of virus, though we may have to do this again. The clapping brought so much cheer. So a reminder of safeguards, with some cheer... Pls take it in the right spirit. To all relentlessly working today - Extremely Grateful. Thx! pic.twitter.com/2wfaXPlFVF
— Shah Rukh Khan (@iamsrk) March 22, 2020