Latest News

ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ; പ്രതിനായികയായി  നടിയെത്തുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' ട്രെയിലര്‍ പുറത്ത്

Malayalilife
 ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ; പ്രതിനായികയായി  നടിയെത്തുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' ട്രെയിലര്‍ പുറത്ത്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ട്രെയിലര്‍ പുറത്ത്. വണ്ടര്‍ വുമണ്‍ ചിത്രത്തിലെ താരമായ ഗാല്‍ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് 11-നാണ് ചിത്രം റിലിസിനെത്തുന്നത്.

സിനിമയില്‍ ആലിയ ഭട്ടിന്റേത് പ്രതിനായിക വേഷമാണെന്നാണ് സിനിമയുടെ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷന്‍ ത്രില്ലര്‍ ബ്രസീലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അവതരിപ്പിച്ചത്.

ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. ആക്ഷന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ഏജന്റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ ഗാഡറ്റ് അവതരിപ്പിക്കുന്നത്. ലോകസമാധാനത്തിനായുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായി ദ ഹാര്‍ട്ട് എന്ന് വിളിക്കുന്ന ഒരു ലക്ഷ്യത്തിനുള്ള പോരാട്ടമാണ് സിനിമ.

ദ വിമന്‍ ഇന്‍ ബ്ലാക്ക്, ദ എയറോനട്സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്രിട്ടീഷ് സംവിധായകന്‍ ടോം ഹാര്‍പ്പറാണ് സിനിമ ഒരുക്കുന്നത്. ഗ്രെഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസണ്‍ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാല്‍ ഗാഡോട്ടിനെ കൂടാതെ ചിത്രത്തില്‍ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയിലെ നായകന്‍ ഡോര്‍ഡനും പ്രധാന വേഷത്തിലെത്തും. ആലിയ ഭട്ടിന്റെ പ്രതിനായിക വേഷത്തിലുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ചിത്രത്തിന്റെ ട്രെയിലര്‍ ആലിയയും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ഓഗസ്റ്റ് 11ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും.

Heart of Stone Gal Gadot Alia Bhatt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES