തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഐടി ഉദ്യോഗസ്ഥ സ്വപ്ന ഉള്‍പ്പെട്ട സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ശക്തമായി ഉയർന്ന് വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയനെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്‍ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങള്‍ തലയിലേറ്റിയാണ് ശീലം …എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വര്‍ഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്ബോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?..ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്t;.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവര്‍ക്ക് ഏമ്ബക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി …