ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല;നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ രോഗത്തിനെതിരെയുള്ള മരുന്ന് നിര്‍ത്തി എന്ന് ഞാന്‍ പറയും; സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്; കുറിപ്പുമായി ഹരീഷ് പേരടി

Malayalilife
ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല;നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ രോഗത്തിനെതിരെയുള്ള മരുന്ന് നിര്‍ത്തി എന്ന് ഞാന്‍ പറയും; സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്; കുറിപ്പുമായി ഹരീഷ് പേരടി

ല്‍ഫോന്‍സ് പുത്രന്റെ രോഗാവസ്ഥയും സിനിമ ഉപേക്ഷിക്കുന്നെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ ലോകത്ത് അടക്കം ഏറെ ചര്‍ച്ചയായ വിഷമായിരുന്നു.അല്‍ഫോണ്‍സ് പുത്രന്‍ ഇനി സിനിമകള്‍ ചെയ്യുന്നില്ലെന്ന് അറിയിച്ച് പങ്ക് വച്ച പോസ്റ്റ് ഉടന്‍ തന്നെ പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളിള്‍ വ്യാപകമായി പ്രചരിച്ചു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് കണ്ടുപിടിച്ചെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്. ഈ അവസരത്തില്‍ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 

അല്‍ഫോണ്‍സ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം താന്‍ ഉള്‍ക്കൊള്ളുന്നതായും സിനിമ തന്നെയാണ് അല്‍ഫോണ്‍സ് താങ്കള്‍ക്കുള്ള മരുന്നെന്നും കേരളം മുഴുവന്‍ കൂടെയുണ്ടെന്നും നടന്‍ പറയുന്നു. നിങ്ങളുടെ പ്രേമമാണ് കലുഷിത മാനസികാവസ്ഥയില്‍ ഞങ്ങള്‍ മൂന്നുനേരം കഴിക്കാറുള്ളത് എന്നും നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാകും തങ്ങളെന്നും ഹരീഷ് കുറിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ചുവടെ:

അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്തേപറ്റു...ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല...നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും...സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന് ...നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് ...നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്...നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍...പ്ലീസ് തിരിച്ചുവരിക...ഞങ്ങളെ രക്ഷിക്കുക..നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു...കേരളം മുഴുവന്‍ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു


 

Hareesh Peradi POST About alphonse puthran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES