Latest News

കാലില്‍ തറച്ച മുള്ള് എടുത്ത് കളയുമ്പോള്‍ വേരൊടെ എടുത്ത് കളയുന്ന ശീലം കേരളാ പോലീസിന് ഉണ്ട്; രഗുമസ്തന്‍'; ട്രെയിലര്‍ പുറത്തു

Malayalilife
കാലില്‍ തറച്ച മുള്ള് എടുത്ത് കളയുമ്പോള്‍ വേരൊടെ എടുത്ത് കളയുന്ന ശീലം കേരളാ പോലീസിന് ഉണ്ട്; രഗുമസ്തന്‍'; ട്രെയിലര്‍ പുറത്തു

ഗുമസ്തന്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ട്രെയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. അമല്‍.കെ.ജോബി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തും. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിനു വേണ്ടുംവിധത്തിലാലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രയിലര്‍ വ്യക്തമാക്കുന്നു....

ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. റിയാസ് ഇസ്മത്തിന്റേതാണ് തിരക്കഥ. ഏതാനും ചിത്രങ്ങളില്‍ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച ജെയ്‌സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. പുതുമുഖം നീമാമാത്യുവാണ് നായിക...

ദിലീഷ് പോത്തന്‍, ബിബിന്‍ ജോര്‍ജ്, സ്മിനു സിജോ, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, ആനന്ദ് റോഷന്‍, ഐ എം വിജയന്‍, കൈലാഷ്, മക്ബൂല്‍ സല്‍മാന്‍, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യന്‍, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീര്‍, സുധീഷ് തിരുവമ്പാടി, സ്റ്റീഫന്‍ മാത്യു, ലുലു ഷെഹീന്‍, അലക്‌സ് കുര്യന്‍, രജീഷ് കെ സൂര്യ, രാജേഷ് മേനോന്‍, മച്ചാന്‍ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാന്‍ റാവുത്തര്‍, ഡോണാള്‍ഡ് ജോയ്, ജീമോന്‍ ജോര്‍ജ്, പ്രണവ്, മഞ്ജു ഷെറിന്‍, എല്‍ദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാള്‍ ടൈറ്റസ് ജോണ്‍, ജിന്‍സി ചിന്നപ്പന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു..

സ്റ്റീഫന്‍ ദേവസി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ്. പ്രശസ്ത ക്യാമറമാന്‍ എസ് കുമാറിന്റെ മകന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാന്‍ നിര്‍വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍ -അമല്‍ദേവ് കെ ആര്‍. ക്രിയേറ്റീവ് സപ്പോര്‍ട്ട് - ടൈറ്റസ് ജോണ്‍. പ്രൊജക്റ്റ് ഡിസൈനര്‍ -നിബിന്‍ നവാസ്, കലാ സംവിധാനം -രജീഷ് കെ.സൂര്യാ. മേക്കപ്പ് -റഹീം കൊടുങ്ങല്ലൂര്‍. കോസ്റ്റ്യൂം -ഡിസൈന്‍ - ഷിബു പരമേരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -നന്ദു പൊതുവാള്‍. പി.ആര്‍.ഓ -വാഴൂര്‍ ജോസ്. സെപ്റ്റംബര്‍ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു..

Read more topics: # ഗുമസ്തന്‍
Gumasthan Official Trailer Amal K Joby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക