Latest News

സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും നന്ദി പൃഥ്വിരാജിനോട്; കൂടെ അഭിനയിക്കുന്നവരെ സഹായിക്കാന്‍ മടികാണിക്കാത്ത ആള്‍; മികച്ച മനുഷ്യന്‍; പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗൗരി

Malayalilife
സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും നന്ദി പൃഥ്വിരാജിനോട്; കൂടെ അഭിനയിക്കുന്നവരെ സഹായിക്കാന്‍ മടികാണിക്കാത്ത ആള്‍; മികച്ച മനുഷ്യന്‍; പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗൗരി

ലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ 38ാം ജന്മദിനമാണിന്ന്. ആരാധകരും സുഹൃത്തുക്കളും കുടുംബവും പ്രേക്ഷകരുമെല്ലാം പൃഥ്വിയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നടി ഗൗരി നന്ദയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം അഭിനയിച്ച് ഗൗരി ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ പൃഥ്വി നല്‍കിയ പിന്തുണയെ കുറിച്ചാണ് ഗൗരി നന്ദ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ആദ്യം തന്നെ, സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് നിങ്ങളോടാണ് രാജുവേട്ടാ. കാരണം, കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു എന്നതുകൊണ്ട് കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണമെന്ന് എന്നേക്കാള്‍ നന്നായി രാജുവേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം. അതാണ് നിങ്ങളിലെ കലാകാരന്‍. കൂടെ അഭിനയിക്കുന്നവര്‍ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയില്‍ ആകണമെന്ന് ആഗ്രഹിക്കുന്ന മനസ് നിങ്ങള്‍ക്കുണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാന്‍ നിങ്ങളൊരു മടിയും കാണിക്കാറില്ല. സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍ സിനിമയിലെ തനിക്ക് അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാന്‍ ഇഷ്ട്ടപെടുന്ന നടന്‍. സിനിമയിലെ ടെക്നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന,ഇനിയും അറിയാന്‍ ശ്രമികുന്ന വേറേ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. ചിലപ്പോള്‍ ഉണ്ടാകാം

അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍, നമ്മള്‍ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകള്‍ കൂടി ആവരുത്. നമ്മള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത്. നല്ല ഗുണങ്ങളുള്ള മികച്ചൊരു മനുഷ്യനാണ് രാജുവേട്ടന്‍. അദ്ദേഹത്തിന് എത്തിപ്പെടാന്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ ഉണ്ട്. അതെല്ലാം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

നിങ്ങള്‍ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്നേഹിക്കുന്ന രീതി, അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല. കോശി എന്ന കഥാപാത്രം ചെയുമ്പോള്‍ ഏറ്റവും ഇഷ്ട്ടപെട്ട സീന്‍ കണ്ണമ്മ വഴക്കു പറയുന്ന സീന്‍ ആണ് എന്നും പറഞ്ഞു കേട്ടു. പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന്. എങ്കില്‍ ഇപ്പോള്‍ പറയുന്നു, ആ മനുഷ്യന്‍ സന്തോഷമായി നിന്ന് സീന്‍ ഏറ്റവും നന്നായി ചെയ്യണം എന്ന് പറഞ്ഞ് സപ്പോര്‍ട്ട് ചെയുമ്പോള്‍ ഞാനല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും. അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്‌നങ്ങള്‍.

അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു, രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന്. നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടന്‍ ചോദിച്ചു. ആ വാക്കുകള്‍ക്ക് ഒരുപാട് നന്ദി. കൂടെ ജോലി ചെയ്യുന്നവര്‍ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോള്‍ അതിലും വലിയ അംഗീകാരം വേറെയില്ല. ഇനിയും ഒരുപാട് സിനിമകള്‍ രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു,നീണ്ട കുറിപ്പില്‍ ഗൗരി നന്ദ കുറിച്ചു

 

Happy Birthday dear Rajuettan❤️????... അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ...

Posted by Gowri Nandha on Thursday, October 15, 2020


 

Read more topics: # Gowrri Nandha,# prithviraj,# birthdays
GowrriNandha wishes prithviraj on his birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES