Latest News

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ് എന്റെ വലിയൊരു ആഗ്രഹമാണ്; തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്

Malayalilife
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ്  എന്റെ  വലിയൊരു ആഗ്രഹമാണ്; തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്

ലയാള സിനിമയിലെ പ്രിയ താര പുത്രന്മാരിൽ ഒരാളാണ് ഗോകുല്‍ സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ മലയാളത്തിലെ യുവ സൂപ്പര്‍ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് തുറന്ന് പറയുകയാണ്. 

സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കാണാറുണ്ട്. അച്ഛന്റെ മേല്‍വിലാസം റിലീസ് ആയപ്പോഴും താന്‍ തീയേറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജ് ചിത്രമാണ്.ആക്ഷന്‍ ചിത്രങ്ങളാണ് എനിക്കു കൂടുതല്‍ താല്‍പര്യം. സംവിധായകന്‍ ആവാന്‍ ആയിരുന്നു കൂടുതല്‍ ആഗ്രഹം, അഭിനയം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകന്‍ ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട് .

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ് തന്റെ വലിയൊരു ആഗ്രഹമാണ്. അച്ഛന്റെ ആക്ഷന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്.

പക്വതയും സിനിമാ മേഖലയില്‍ പരിചയ സമ്പത്തുമുണ്ടായ  ശേഷം ഒരിക്കല്‍ താന്‍ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുല്‍ സുരേഷ് വ്യക്തമാക്കുകയും ചെയ്‌തു.

Read more topics: # Gokul suresh reveals a wish
Gokul suresh reveals a wish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES