തമിഴിന് പിന്നാലെ മലയാളത്തിലും വൃക്തിമുദ്ര പതിപ്പിക്കാന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. അടുത്ത വര്‍ഷം മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോന്‍ തുറന്നു പറഞ്ഞത്
'അടുത്ത വര്‍ഷം ഒരു മലയാള ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചില നടന്മാരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്. മമ്മൂട്ടിക്കും ഫഹദ് ഫാസിലിനൊപ്പവും സിനിമ ചെയ്യണമെന്നുണ്ടെന്നാണ് ആഗ്രഹമെന്നം താരം പങ്ക് വച്ചു.
ചെന്നൈയിലാണ് താമസമെങ്കിലും മുത്തശ്ശി ഒറ്റപ്പാലത്തായിരുന്നതിനാല്‍ എക്കാലവും കേരളവുമായി ബന്ധമുണ്ട്. എല്ലാ വര്‍ഷവും വേനല്‍ അവധിക്ക് കേരളത്തില്‍ വരുമായിരുന്നതിനാല്‍ തന്നെ മലയാളം സംസാരിക്കാനും അറിയാം. ഒരുപാട് മലയാള ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ സാധിച്ചത് വളരെ മനോഹരമായ ഒരു കാര്യമാണെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
ഫഹദിനൊപ്പമുള്ള 'ട്രാന്‍സ്' ആണ് ഗൗതം വാസുദേവ് മേനോന്‍ അഭിനയിച്ച ആദ്യ മലയാള ചിത്രം. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'ബസൂക്ക'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷീല, ദേവയാനി, ലെന തുടങ്ങിവര്‍ അഭിനയിച്ച 'അനുരാഗ'മാണ് ഗൗതമിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന