അണിയറയിലെ താമശകളും രസകരമായ നിമിഷങ്ങളും കോര്‍ത്തിണക്കി ഗാനഗന്ധര്‍വ്വന്‍ മേക്കിംഗ് വീഡിയോ പുറത്ത്; ചിരിച്ചും ചിരിപ്പിച്ചും മമ്മൂക്ക നിറയുന്ന വീഡിയോ കാണാം

Malayalilife
topbanner
അണിയറയിലെ താമശകളും രസകരമായ നിമിഷങ്ങളും കോര്‍ത്തിണക്കി ഗാനഗന്ധര്‍വ്വന്‍ മേക്കിംഗ് വീഡിയോ പുറത്ത്; ചിരിച്ചും ചിരിപ്പിച്ചും മമ്മൂക്ക നിറയുന്ന വീഡിയോ കാണാം

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലെക്കേഷനിലെ രസകരമായ രംഗങ്ങള്‍ ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്.മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്.

ഷൂട്ടിങ് ഇടവേളകളില്‍ മമ്മൂട്ടിയുടെ നര്‍മ്മത്തില്‍ കലര്‍ന്ന സംഭാഷണവും നടന്‍ ദേവന്റെ മുണ്ട് പറിച്ചെറിഞ്ഞ ഡാന്‍സുമെല്ലാം ആണ് വീഡിയോയിലുള്ളത്. ഗാനഗന്ധര്‍വ്വനില്‍ ചെറിയ വേഷത്തിലെത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച താരമാണ് ദേവന്‍. ഗാനമേള പാട്ടുകാരനായ മമ്മൂട്ടിയുടെ കഥാപാത്രം പാട്ട് പാടുമ്പോള്‍ ദേവന്‍ ഡാന്‍സ് ചെയ്യുന്ന രംഗത്തിന് തിയറ്ററുകളില്‍ നിന്നും കൈയടി ലഭിച്ചിരുന്നു.

രമേശ് പിഷാരടി ഒരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ഗൗരവകരമായ ഒരു കഥയാണ് പറയുന്നത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.

Ganagandharvan Making Video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES