വീണ്ടും കോമഡി നമ്പരുമായി ബേസില്‍; ഒപ്പം ജഗദീഷും മഞ്ജു പിള്ളയും; ഫാലിമിയുടെ ഒഫീഷ്യല്‍ ട്രൈയ്‌ലര്‍ കാണാം

Malayalilife
വീണ്ടും കോമഡി നമ്പരുമായി ബേസില്‍; ഒപ്പം ജഗദീഷും മഞ്ജു പിള്ളയും; ഫാലിമിയുടെ ഒഫീഷ്യല്‍ ട്രൈയ്‌ലര്‍ കാണാം

സൂപ്പര്‍ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫാലിമി.ജാനേമന്‍,ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി.

പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രത്തിന്റെ ട്രെയിലര്‍ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഏറെ രസകരമായ ട്രെയിലര്‍ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.

ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്.

സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോന്‍ ജ്യോതിര്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍  ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നു .  കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 17 ന് തീയേറ്ററുകളില്‍ എത്തും.

സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി ഒ പി - ബബ്ലു അജു, സംഗീത സംവിധാനം - വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണ്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ - നിധിന്‍ രാജ് ആരോള്‍,മേക്ക് അപ് - സുധി സുരേന്ദ്രന്‍.

ആര്‍ട്ട് ഡയറക്ടര്‍ - സുനില്‍ കുമാരന്‍, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍.  സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് - പി സി സ്റ്റണ്ട്‌സ്,  സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

Read more topics: # ഫാലിമി
Falimy Official Trailer Basil Joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES