ഫിലിപ്‌സ് ലെ ആദ്യഗാനം പുറത്തിറങ്ങി തട്ടത്തില്‍ മറയത്, എന്ന സിനിമയിലൂടെ ശ്രെദ്ധേയയായ അനു എലിസബത്തിന്റെ വരികള്‍ക്ക് , മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഹിഷാം ആണ് സംഗീതം നല്കിയിരിക്കുന്നത് . 'ഈ ലോകം' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യന്‍ ആണ് .
മലയാളത്തിന്റെ പ്രിയ നടന്‍ മുകേഷിന്റെ മുന്നൂ റാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് ഫിലിപ്‌സ് തിയേറ്ററില്‍ എത്തുന്നത് .ദേശീയ പുരസ്‌കാരം ലഭിച്ച ഹെലന്‍ സിനിമയുടെ വന്‍ വിജയത്തിന് ശേഷം മാത്തുകുട്ടിയും ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്ഉം ഒന്നിക്കുന്ന ചിത്രമാണ് ഫിലിപ്‌സ് .ഹെലന്‍ സിനിമയുടെ സഹ എഴുത്തുകാരനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍ , ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹെലന്‍ സിനിമയുടെ സംവിധയകനായ മാത്തുക്കുട്ടി തന്നെയാണ്.മലയാളികളുടെ പ്രിയപ്പെട്ട കോംബോയായ മുകേഷും ഇന്നസെന്റ്റും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത .ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, എന്തായാലും മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫിലിപ്‌സ് .നോബിള്‍ ബാബു തോമസ് ,നവമി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.. ജെയ്‌സണ്‍ ജേക്കബ് ജോണ്‍ ഛായാഗ്രഹണവും നിധിന്‍ രാജ് ആരോള്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. അനു എലിസബത്ത്, സംഗീത് രവീന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ വിതരണം ഫന്റാസ്റ്റിക് ഫിലിംസ് ന്റെ ബന്നെര്‍ ല്‍ ധ്യാന്‍ ശ്രീനിവാസന്‍ ,അജു വര്‍ഗീസ് ,വിശാഖ് സുബ്രമണ്യം എന്നിവര്‍ ആണ് .