നിരവധി സിനിമാ താരങ്ങളാണ് കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനായി ആരംഭിച്ചിരിക്കുന്ന 'ബ്രേക്ക് ദ ചെയിനി'ല്‍ പങ്കാളികളായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അക്കൂട്ടത്തിലെ താര നിരയില്‍ നിന്ന് ഒരാള്‍ കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാനും അക്കൂട്ടത്തില്‍ ഒരു അംഗമായിരിക്കുകയാണ്. ലാകം മുഴുവന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കുകയാണ് കൊറോണ വൈറസെന്നും വളരെ പെട്ടന്ന് വിചാരിക്കുന്നതിനേക്കാള്‍ വേഗതയിലാണ് അത് പടര്‍ന്നുപിടിക്കുന്നതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുകയാണ് വേണ്ടത്.
'നിപയെന്ന മഹാ വ്യാധിക്ക് മുന്നില്‍ തെല്ലും പകച്ചു പോകാതെ, പതറാതെ അതിജീവിച്ചവരാണ് നമ്മള്‍. ഒറ്റക്കെട്ടായി നമുക്ക് കൊറോണയേയും നേരിടാം, ആശങ്കയില്ലാതെ എന്നാല്‍ ജാഗ്രതയോടെ. കൊറോണ നമ്മളെ ബാധിക്കില്ല, പ്രായമായവരെ മാത്രമേ ബാധിക്കൂ, പ്രതിരോധശേഷി കുറവായവരെ മാത്രമേ ബാധിക്കൂ എന്നൊക്കെ പറയപ്പെടുന്നുണ്ട്, അങ്ങനെയല്ല. ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാണ്.
എല്ലാവര്‍ക്കും ഈ രോഗം പടര്‍ന്നു പിടിച്ചാല്‍ ചിലപ്പോള്‍ രോഗം ബാധിച്ച എല്ലാവര്‍ക്കും തക്കതായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചെയിന്‍ പോലെ വ്യാപിക്കുന്ന വൈറസാണിത്. പേടിക്കരുത്. ജാഗ്രതയോടെ നമ്മളെ തന്നെ പരിപാലിച്ച് ഈ കണ്ണി മുറിച്ച് നമുക്ക് കൊറോണയേയും നേരിടാമെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്.