അയാളുടെ പടം റീലിസ് ആവുമ്പോള്‍ നല്ല തിയേറ്ററുകള്‍ മുഴുവന്‍ അയാളുടെ പടത്തിന്; നമ്മുടെതിന് മാത്രം സൗണ്ട് പോയതും  സ്‌ക്രീന്‍ നരച്ചതും മാത്രം; ഡ്രൈവിങ് ലൈസന്‍സ് ട്രെയിലര്‍ കാണാം

Malayalilife
അയാളുടെ പടം റീലിസ് ആവുമ്പോള്‍ നല്ല തിയേറ്ററുകള്‍ മുഴുവന്‍ അയാളുടെ പടത്തിന്; നമ്മുടെതിന് മാത്രം സൗണ്ട് പോയതും  സ്‌ക്രീന്‍ നരച്ചതും മാത്രം; ഡ്രൈവിങ് ലൈസന്‍സ് ട്രെയിലര്‍ കാണാം

ണീബി ടു വിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് ട്രെയിലര്‍ എത്തി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി എഴുതുന്നു. അനാര്‍ക്കലിക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും. അദ്ദേഹത്തിന്റെ ആരാധകനും എന്നാല്‍ ഒട്ടും വിട്ടുവീഴ്ച്ചയ്ക്കൊരുക്കമല്ലാത്ത വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജും എത്തുന്നു. റിലീസ് ചെയ്ത് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്.

പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Driving Licence Official Trailer |

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES