Latest News

'ചെറുപ്പത്തില്‍ ആ ചിത്രം ഏറെ ഭയപ്പെടുത്തിയിരുന്നു, പിന്നീടാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ കൃഷാന്ദ്

Malayalilife
'ചെറുപ്പത്തില്‍ ആ ചിത്രം ഏറെ ഭയപ്പെടുത്തിയിരുന്നു, പിന്നീടാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ കൃഷാന്ദ്

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഭരതന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ 'താഴ്വാരം' തന്നെ ചെറുപ്പത്തില്‍ ഏറെ ഭയപ്പെടുത്തിയെന്നും പിന്നീടാണ് അത് വലിയൊരു സിനിമയാണെന്ന് തിരിച്ചറിഞ്ഞതെന്നും സംവിധായകന്‍ കൃഷാന്ദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വന്തമായ ശൈലി തെളിയിച്ച കൃഷാന്ദ്, 'താഴ്വാരം' ഒരു ക്ലാസിക് സിനിമയായി കാണുന്നു. ആദ്യമായി തിയേറ്ററില്‍ കണ്ടപ്പോള്‍ ചിത്രത്തിലെ ഭീതി തന്നെ അലട്ടിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. രാത്രി പുതച്ചുമൂടി കിടക്കുമ്പോള്‍ തന്നെ ആരെങ്കിലും വന്ന് കൊല്ലുമെന്ന ഭയം പോലും തോന്നിയിരുന്നതായി കൃഷാന്ദ് പറഞ്ഞു.

എന്നാല്‍, പിന്നീട് സ്പാഗെട്ടി വെസ്റ്റേണ്‍, ലിയോണിന്റെ ചിത്രങ്ങള്‍, ഹോളിവുഡ് സിനിമകള്‍ എന്നിവ കണ്ടതിന് ശേഷം 'താഴ്വാരം' വീണ്ടും കണ്ടപ്പോള്‍ അതിന്റെ മഹത്വം തിരിച്ചറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ വില്ലന്റെ വെസ്റ്റേണ്‍ ശൈലി, ഭൂപ്രകൃതി, ദൃശ്യങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ തന്നെ ചിന്തിപ്പിച്ചുവെന്നും കൃഷാന്ദ് വ്യക്തമാക്കി.

അതേസമയം, മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ വരുന്നു എന്ന വാര്‍ത്തകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ തിരക്കഥ വായിച്ച് ചര്‍ച്ചകളിലും ബജറ്റിങ്ങിലുമൊക്കെ കടന്നിട്ടുണ്ടെന്നും, ഇത് തന്റെ രണ്ടാമത്തെ ചിത്രമായ 'ആവാസവ്യൂഹത്തിന്' മുന്‍പ് എഴുതിയ തിരക്കഥയാണെന്നും അതിനാല്‍ പെട്ടെന്ന് ചിത്രീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് മുമ്പ് പറഞ്ഞിരുന്നു.

Read more topics: # കൃഷാന്ദ്.
filmmaker krishan about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES