മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. എന്നാൽ ഇപ്പോൾ ശോഭനയെ കുറിച്ച് സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹിറ്റ്ലര്‍ സമയത്ത് ശോഭനയെ നായികയായി വിളിച്ചപ്പോള്‍ നടി പറഞ്ഞ കാര്യം ആണ് താരം ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.
ആദ്യ സിനിമ തൊട്ട് നായികാ വേഷങ്ങളിലേക്ക് ആദ്യം പരിഗണിക്കാറുളളത് ശോഭനയെ ആയിരുന്നു എന്ന് സിദ്ധിഖ് പറയുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നടിക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. റാംജിറാവു സ്പീക്കിംഗ് സിനിമയില്‍ നടി ഓകെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നമായി മാറി. തുടര്‍ന്ന് മറ്റൊരു നായികയെ വെച്ച് ചെയ്യേണ്ടി വന്നു.
എന്നാല്‍ ഹിറ്റ്ലര്‍ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോള്‍ എന്ത് പ്രശ്‌നമുണ്ടായാലും ഈ റോള്‍ ചെയ്യുമെന്ന് അവര്‍ പറയുകയായിരുന്നു. ഹിറ്റ്‌ലറിന്‌റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്ത് ചെന്നുവെന്ന് സംവിധായകന്‍ പറയുന്നു. സാധാരണ അവസാന നിമിഷം തിരക്കുകള്‍ കാരണം അവര്‍ പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാവുകയും ആണ് പതിവ്.
അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ പറഞ്ഞു. ഇല്ലില്ല ഈ പടത്തില്‍ ഞാന്‍ വരും എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട എന്നായിരുന്നു ശോഭനയുടെ മറുപടിയെന്ന് അഭിമുഖത്തില്‍ സിദ്ധിഖ് വെളിപ്പെടുത്തി. അതേസമയം 1996ലായിരുന്നു ഹിറ്റ്‌ലര്‍ പുറത്തിറങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി സംവിധായകന്‍ ഒരുക്കിയ ചിത്രം ആറ് പെണ്‍കുട്ടികളുടെ സഹോദരനായ മാധവന്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്.