Latest News

ആ പാപത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് താങ്കള്‍ക്ക് നന്ദി; കുറിപ്പ് പങ്കുവച്ച് ലാല്‍ ജോസ്

Malayalilife
topbanner
ആ പാപത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് താങ്കള്‍ക്ക് നന്ദി; കുറിപ്പ് പങ്കുവച്ച്   ലാല്‍ ജോസ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. നിരവധി സിനിമകളിലൂടെ  ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. 1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത് . എന്നാൽ ഇപ്പോൾ ജിസ ജോസ് എന്ന പുതിയ എഴുത്തുകാരിയുടെ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  ലാല്‍ ജോസ് .

 നവ എഴുത്തുകാരിയുടെ പുസ്തകത്തെക്കുറിച്ച് താന്‍ അറിയാതെ പോകുമായിരുന്ന പുസ്തകത്തെക്കുറിച്ച്‌ പരിചയപ്പെടുത്തിയ ഷാജി എന്ന വ്യക്തിക്ക് നന്ദി പറഞ്ഞു കൊണ്ടാണ്‌ ലാല്‍ ജോസ് തുറന്നു പറഞ്ഞത് . ലാല്‍ ജോസ് ഫേസ് ബുക്കിലൂടെ ഉള്ളു തുരക്കുന്ന ജീവിതാനുഭവങ്ങളുള്ള കഥാപാത്രങ്ങളും ഈ സമാഹാരത്തിലെ കഥകളും തന്നെ തൊട്ടു മുറിവേല്‍പ്പിച്ചെന്നും കുറിച്ചു.

'ഷാജി മാഷേ, നിങ്ങളിത്ര വാശിപിടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ 'സര്‍വ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുളള കൃപ' എന്ന കഥാസമാഹാരം ഞാന്‍ വായിക്കാതെ പോകുമായിരുന്നു. ഇനിയും വായിക്കാതെ പോയ പരശ്ശതം നല്ലപുസ്തകങ്ങളിലൊന്നായി ഇതും മാറിയേനേ. ആ പാപത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് , ജിസ ജോസ് എന്ന പുതിയ എഴുത്തുകാരിയുടെ പുസ്തകം പരിചയപ്പെടുത്തിയതിന് മാഷിന് സ്തുതി. വിഷയത്തിലും പറച്ചിലിലും ഭാഷയിലും എല്ലാം 'തന്റെയിടം' ഉളള എഴുത്തുകാരി. ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങള്‍. ഈ സമാഹാരത്തിലെ കഥകള്‍ എന്നെ തൊട്ടു. മുറിവേല്‍പ്പിച്ചു. കൂടുതല്‍ വായനകള്‍ക്ക് ഈ പുസ്തകം വിധേയമാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. Jisa Jose , മലയാളകഥയില്‍ നിങ്ങള്‍ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. എഴുത്താണികുത്തി മുന്നേറുക'.

Director lal jose introduce a writer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES