Latest News

മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഫഹദ് ചെയ്ത ഷമ്മിയാണ്: ഫാസിൽ

Malayalilife
 മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഫഹദ് ചെയ്ത ഷമ്മിയാണ്: ഫാസിൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ  സംവിധായകനാണ് ഫാസിൽ. നടൻ മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം മഞ്ഞിൽവിരിഞ്ഞ പൂക്കൾ സംവിധാനം നിർവഹിച്ചത് ഫാസിൽ ആണ്. എന്നാലിപ്പോൾ  മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നുമാണ് ഫാസിൽ തുറന്ന് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.

കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നിൽക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തിയെന്നും ഫാസിൽ പറഞ്ഞു. നരേന്ദ്രൻ എന്ന കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിക്കാണും. അതാണല്ലോ ആ സിനിമയ്ക്ക് ശേഷം മോഹൻലാലിന് തിരക്കൊഴിയാത്തത്. 

ഇക്കാര്യം വിയറ്റ്നാം കോളനിയുടെ സെറ്റിൽവെച്ച് ലാൽ തന്നെ എന്നോട് പറഞ്ഞു. മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ശേഷം തന്റെ തിരക്കൊഴിഞ്ഞിട്ടില്ലെന്നും ഒരുദിവസം പോലും തനിക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല എന്നും ലാൽ പറഞ്ഞു. അതിന് ശേഷം എന്നും ഷൂട്ടിങ്ങിലാണെന്നും ഫാസിൽ പറയുന്നു.

 ഫാസിൽ ഫഹദ് കോമ്പിനേഷനിൽ ഒരു സിനിമ എന്ന് പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന ചോദ്യത്തിന് തന്നെയും ഫഹദിനേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരക്കഥ വന്നാൽ തീർച്ചയായും അത് സംഭവിക്കുമെന്നായിരുന്നു ഫാസിലിന്റെ മറുപടി. ഞങ്ങളെ രണ്ട് പേരേയും അത് തുല്യമായി തൃപ്തിപ്പെടുത്തണം. അതുകൊണ്ട് ചിലപ്പോൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ നടന്നില്ലെന്നുമിരിക്കും, ഫാസിൽ പറഞ്ഞു.

Director fasil words about kumbalangi shammi character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES