Latest News

എടാ കൊറോണെ ഇന്നെന്റെ മോളുടെ ബര്‍ത്തഡേ ആണ്; നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്; കുറിപ്പ് പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന

Malayalilife
topbanner
 എടാ  കൊറോണെ ഇന്നെന്റെ മോളുടെ ബര്‍ത്തഡേ ആണ്; നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്; കുറിപ്പ് പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ  അനീഷ് ഉപാസന

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് അനീഷ് ഉപാസന. മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാൾ  ആഘോഷം. എന്നാൽ  കൊവിഡ് ബാധിച്ചതിനാൽ മകളെ കാണാനോ ആശംസകൾ അറിയിക്കാനോ സാധികഥ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ്  പങ്കുവെച്ചിരിക്കുന്നത്.

അനീഷ് ഉപാസനയുടെ കുറിപ്പിലൂടെ ...

എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്തഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്... അവന്റെയൊരു റിസള്‍ട്ട്... ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ...

ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ... നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍... അച്ഛന്‍ ഓടി വരാ ട്ടോ പൊന്നേ... അനീഷ് ഫേസ്ബുക്കിൽ കുറിച്ചു. അഞ്ജലിക്കൊപ്പമായിരുന്നു മകളുടെ പിറന്നാൾ ആഘോഷം. മകളുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.

2021 ൽ സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പോരായിരുന്നു അഞ്ജലിയുടേത്. ദൃശ്യ2 ലെ നടിയുടെ പ്രകടനം മികച്ച കയ്യടി നേടിയിരുന്നു. സരിത എന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടായിരുന്നു അഞ്ജലി എത്തിയത്. നടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്ന ദൃശ്യം 2. കൂടാതെ മികച്ച ഒരു പിടി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങിന്നുണ്ട്. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍.

Director aneesh upasana fb post about daughter birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES