മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു അഡാറ് ലവ്. സിനിമയില്‍ നിന്ന് പുറത്ത് വന്ന ആദ്യ ഗാനമായിരുന്നു റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. എന്നാൽ ഇന്ന് സിനിമ പുറത്ത് ഇറങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. എന്നാൽ ഇപ്പോൾ ഒരു അഡാറ് ലവിനെ കുറിച്ച് വന്ന ട്രോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
''ഒരു അടാര്‍ ലവ് ഇറങ്ങിയട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളന്‍മാര്‍ വിടാതെ ട്രെന്‍ഡിങ്ങ് ആക്കി നിര്‍ത്തുന്നതിന് നന്ദി പറയുന്നു. പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയന്‍സിന് ഒട്ടും റിലേയ്റ്റ് ചെയാന്‍ പറ്റിയിലാ എന്നതാണ് കൂടുതല്‍ ട്രോളിലും നിറഞ്ഞു നിന്ന വിഷയം. BTSpw BLACK PINKpw Junk food' ഉം ഒക്കെ ഫോളോ ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
+2 ലൈഫ് എന്ന് പറഞ്ഞാല്‍ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിള്‍ ഒക്കെ ചവിട്ടി കുമാരേട്ടന്റെ കടയില്‍ നിന്ന് സര്‍ബത്തും പഫ്‌സും ഒക്കെ കടം വാങ്ങി കഴിച്ച് 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, എന്തിന് പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്‍ക്കുന്ന ആണ്‍പിള്ളേര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ I am the Sorry Aliya Iam the Sorry?? മലയാളി പൊളിയാടാ... എന്നുമാണ് ഒമര്‍ ലുലു പറയുന്നത്. എന്നാല്‍ സംവിധായകന്റെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.