ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിവാഹിതരായവരാണ് ദിലീപും കാവ്യയും. ഇവര്‍ ഒന്നിച്ചുളള വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കയാണ്. ഇവര്‍ക്ക് ഒരു മകള്‍ മഹാലക്ഷ്മിയും ഉണ്ട്. പണ്ട് മുതല്‍ക്കെ ഇവര്‍ തമ്മില്‍ പ്രണയമായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന് കാവ്യയോട് പണ്ടു മുതല്‍ക്കെ ഒരിഷ്ടം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സമവിധായകന്‍ ലാല്‍ജോസ്.
2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. മഹാലക്ഷ്മിയെന്നാണ് മകള്‍ക്ക് ദിലീപും കാവ്യയും ചേര്‍ന്നിട്ട പേര്.
32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു, എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ലാല്‍ജോസിന്റെ വാക്കുകള്‍. സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ തെറി വിളിക്കുകയും ചെയ്തുവനും, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ദിലീപ് ഉള്‍പ്പടെ ഉള്ള സംഘം മദ്യപിച്ചു എത്തിയവരെ ഓടിച്ചിട്ട് അടിച്ചെന്നും അടി കൊണ്ട് മദ്യപാനികള്‍ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചു കാണില്ലന്നും ലാല്‍ ജോസ് പറയുന്നു. കാവ്യയ്ക്കും ദീലീപിനും തമ്മില്‍ പ്രണയം ഉണ്ടെന്ന് വര്‍ഷങ്ങളായി ഗോസിപ്പുകള്‍ എത്തിയിരുന്നു. ഒടുവില്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഇവരുടെ വിവാഹം.