Latest News

ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി താരദമ്പതികള്‍ വീണ്ടും ഒന്നിക്കുമെന്ന സൂചന;  കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി 

Malayalilife
ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി താരദമ്പതികള്‍ വീണ്ടും ഒന്നിക്കുമെന്ന സൂചന;  കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി 

18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരാകാത്തതോടെ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന ചര്‍ച്ചകളാണ് നടക്കുന്നത്.

ഹിയറിങ്ങിന് ധനുഷും ഐശ്വര്യയും എത്താതിനാല്‍ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാനായി ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.

എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്.

മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഐശ്വര്യ ഒടുവില്‍ സംവിധാനം ചെയ്ത 'ലാല്‍ സലാം' എന്ന ചിത്രത്തിനായി ധനുഷ് ആശംസകള്‍ നേര്‍ന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം, 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.

2004 ല്‍ ആയിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും ഗംഭീര വിവാഹം. ഐശ്വര്യയെക്കാള്‍ രണ്ട് വയസ്സ് ഇളയതാണ് ധനുഷ്. എന്നാല്‍ പ്രണയത്തിന് രജിനികാന്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. മകളുടെ താത്പര്യത്തിനൊപ്പം നിന്നു. 2006 ല്‍ ആദ്യ മകന്‍ പിറന്നു, 2010 ല്‍ രണ്ടാമത്തെ കുട്ടിയും. ഒരു നടന്‍ എന്ന നിലയില്‍ രജിനികാന്തും സംവിധായിക എന്ന നിലയില്‍ ഐശ്വര്യയും വളര്‍ന്നത് വിവാഹത്തിന് ശേഷമാണ്. പരസ്പര പിന്തുണയോടെയും സഹകരണത്തോടെയുമായിരുന്നു ഇരുവരുടെയും വിജയത്തിലേക്കുള്ള യാത്ര. എന്നാല്‍ നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി 2022 ല്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

Dhanush and Aishwarya fail to appear

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക