Latest News

അയാള്‍ വഞ്ചിക്കുകയാണ് എന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാന്‍ വീണ്ടും അവസരം നല്‍കി; എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി; എന്നിട്ടും മനസില്‍ നിന്ന് പുറത്താക്കാന്‍ സമയമെടുത്തു; ലൈംഗിക ബന്ധം എനിക്ക് വെറും ശാരീരിക ബന്ധമല്ല; മുന്‍ പ്രണയത്തെ കുറിച്ച് ദീപിക പദുക്കോണ്‍; രണ്‍ബീറിനെ ഉദ്ദേശിച്ച് പറഞ്ഞതെന്ന് ആരാധകരും

Malayalilife
അയാള്‍ വഞ്ചിക്കുകയാണ് എന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാന്‍ വീണ്ടും അവസരം നല്‍കി; എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി; എന്നിട്ടും മനസില്‍ നിന്ന് പുറത്താക്കാന്‍ സമയമെടുത്തു; ലൈംഗിക ബന്ധം എനിക്ക് വെറും ശാരീരിക ബന്ധമല്ല; മുന്‍ പ്രണയത്തെ കുറിച്ച് ദീപിക പദുക്കോണ്‍; രണ്‍ബീറിനെ ഉദ്ദേശിച്ച് പറഞ്ഞതെന്ന് ആരാധകരും

സൂപ്പര്‍ താരങ്ങളുടെ പ്രണയകഥകളും അവരുടെ പ്രണയത്തകര്‍ച്ചയുടെ കാരണങ്ങളുമറിയാന്‍ എന്നും ഏറെയിഷ്ടമാണ് ആരാധകര്‍ക്ക്.ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായിരുന്നു ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ഇരുവരും തമ്മില്‍പ്പിരിയുകയും പുതിയ പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടും ഇരുവരും ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ ദീപികയുടെ ചില വെളിപ്പെടുത്തലുകളാണ് ഇരുവരെയും വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുകയാണ്. തന്റെ മുന്‍കാമുകനെക്കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്.

അയാള്‍ തന്നെ വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ പ്രണയം തകര്‍ന്നത് എന്ന് ദീപിക പദുക്കോണ്‍ പറയുന്നു.വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയമെടുത്തു. ലൈംഗികത എന്നെ സംബന്ധിച്ച് ശാരീരികം മാത്രമല്ല, മാനസികവുമായിരുന്നു. ഞാന്‍ ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ബന്ധങ്ങള്‍ തുടരാനാകില്ലെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. അയാള്‍ വഞ്ചിക്കുകയാണ് എന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാന്‍ വീണ്ടും അവസരം നല്‍കി. അയാള്‍ ഒരു അവസരത്തിനായി കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. അയാളെ മറക്കാന്‍ കുറെ സമയമെടുത്തുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. 

രണ്‍വിര്‍ സിംഗുമായി പ്രണയത്തിലാകുന്നതിനും പിന്നീട് വിവാഹം കഴിക്കുന്നതിനും മുമ്പ് ദീപിക പദുക്കോണ്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.2009 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2018 ല്‍ ദീപിക രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തു. മുന്‍ കാമുകന്‍ രണ്‍ബീര്‍ ആലിയ ഭട്ടിനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.രണ്‍ബീര്‍ കപൂറിനെ കുറിച്ചാണ് ദീപിക പദുക്കോണ്‍ പറയുന്നത് എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

Deepika Padukone says her ex cheated on her

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES