സൗഹൃദത്തിന്റെ രസ കാഴ്ചങ്ങളുമായി ടൊവിനോ തോമസ് നായകനായ 'ഡിയര്‍ ഫ്രണ്ട്' ടീസര്‍ പുറത്തിറങ്ങി. ജൂണ്‍ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ നടന്‍ വിനീത് കുമാറാണ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന് തോന്നിപ്പിക്കത്തക്കവിധമാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' ജൂണ്‍ 10ന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഛായാഗ്രാഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- ദീപു ജോസഫ്, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ്. പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആര്‍., അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്- അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ.കെ., വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്‌സ്-മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍- സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്.