നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖത്തിനിടെ നടിയുടെ കാലില്‍ ചുംബിച്ചും വിരലുകള്‍ കടിച്ചും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. സംവിധായകന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാപക വിമര്‍ശനത്തിന് ഇടായാക്കിയിരിക്കുകയാണ്.ആര്‍.ജി.വി ഒഫിഷ്യല്‍ എന്ന സംവിധായകന്റെ തന്നെ യുട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
ആര്‍.വി.ജിയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ അവസാനം രാംഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് അക്ഷരാര്‍ത്ഥത്തില്‍ നടിയെ ഉള്‍പ്പെടെയുള് പ്രേക്ഷകരെ ഞെട്ടിച്ചത്,
അഭിമുഖത്തില്‍ ഉടനീളം നടി അഷു റെഡ്ഡി സോഫയിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലുമാണ് ഇരിക്കുന്നത്. ഒന്നരമണിക്കൂ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിക്കുകയും അഷു റെഡ്ഡിയുടെ സമ്മതത്തോടെ കാല്‍ തൊടുകയും ചെരുപ്പ് ഊരിമാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞ് രണ്ടാമതും നടിയുടെ കാലില്‍ ചുംബിക്കുകയും വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെപ്പോലൊരു സുന്ദരിയെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
അഭിമുഖത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാംഗോപാല്‍ വര്‍മ്മ എന്ന സംവിധായകനോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നും അദ്ദേഹത്തെ ഏതെങ്കിലും മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
നിലവില്‍ വര്‍മ്മയുടെ ഡേഞ്ചറസ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് വര്‍മ്മ. ഈ പശ്ചാത്തലത്തില്‍ ഡേഞ്ചറസ് എന്ന ചിത്രത്തെക്കുറിച്ച് ആഷുവുമായി പ്രത്യേക അഭിമുഖം നടത്തുകയാണെന്ന് വര്‍മ്മ അറിയിച്ചത് . മുമ്പും ഇവരുടെ കോംബോ അഭിമുഖം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തവണയും അവര്‍ അത് തന്നെ ചെയ്യാന്‍ ശ്രമിച്ചു.
പല വിഷയങ്ങളിലും വിവാദപരമായ അഭിപ്രായങ്ങള്‍ പറഞ്ഞും ചെയ്തും. വിവാദങ്ങളുടെ തോഴനായും രാം ഗോപാല്‍ വര്‍മ്മ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ പല പരാമര്‍ശങ്ങളും അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.