Latest News

മൂന്നാം വയസില്‍ ലൈംഗിക ആക്രമണം; അവസരം ലഭിക്കാന്‍ സിനിമാക്കാര്‍ക്ക് വഴങ്ങണം; അതിന് തയ്യാറല്ലാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായി; ദംഗല്‍ താരം ഫാത്തിമ സന

Malayalilife
topbanner
മൂന്നാം വയസില്‍ ലൈംഗിക ആക്രമണം; അവസരം ലഭിക്കാന്‍ സിനിമാക്കാര്‍ക്ക് വഴങ്ങണം; അതിന് തയ്യാറല്ലാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായി; ദംഗല്‍ താരം ഫാത്തിമ സന

ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫാത്തിമ സന ഷെയ്ക്ക്. മൂന്നു വയസുകാരിയായിരുന്നപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഫാത്തിമ. സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് ഫാത്തിമ സന പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

'അഞ്ചുവയസുള്ളപ്പോള്‍ എന്നെ ഉപദ്രവിച്ചു. അല്ല... എനിക്ക് അന്ന് മൂന്നുവയസായിരുന്നു. അതിനാല്‍തന്നെ ലൈംഗികത എത്ര ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായി കരുതുന്നതിനാല്‍ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇതിനെക്കുറിച്ചൊന്നും സംസാരിക്കുന്നത്, ആളുകള്‍ എന്തു വിചാരിക്കും എന്നൊക്കെയാണ് പണ്ട് പറയാറുള്ളത്. പക്ഷേ, ഇപ്പോള്‍ ആളുകള്‍ മാറി ചിന്തിക്കുന്നുണ്ട്, ഫാത്തിമ പറഞ്ഞു. ഇത് എല്ലാ സ്ത്രീകളുടെയും യുദ്ധമാണ്. എല്ലാ ദിവസവും സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം പോരാടികൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഭാവി മികച്ചതാകുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് ഭാവിയില്‍ പ്രതീക്ഷയുണ്ട്' -താരം പറഞ്ഞു. 

ജോലി ലഭിക്കാന്‍ ഒരേയൊരു മാര്‍ഗം ലൈംഗിക ബന്ധമാണെന്ന് പറഞ്ഞ നിരവധി പേരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ നിരവധി ജോലികള്‍ യാതൊരു കാരണവുമില്ലാതെ എനിക്ക് നഷ്ടമായി. സിനിമ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ലിംഗവിവേചനം ശക്തമായി നിലനില്‍ക്കുന്നു. നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന നിരവധിപേര്‍ ഇവിടെയുണ്ട് -ഫാത്തിമ സന പറഞ്ഞു. കരിയറിന്റെ തുടക്കക്കാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. 

എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ 'ചിലരുടെ' ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നല്ല പ്രൊജക്ടുകള്‍ ലഭിക്കാന്‍ ഇതു മാത്രമാണൊരു വഴി എന്ന രീതിയിലാണ് എന്നെ സമീപിച്ചിരുന്നത്. അതിനു വഴങ്ങാത്തതിനാല്‍ നിരവധി പ്രൊജക്ടുകള്‍ എനിക്ക് നഷ്ടപ്പെട്ടു ഫാത്തിമ സന വെളിപ്പെടുത്തി. ലൈംഗിക താല്‍പര്യങ്ങളിലൂടെ മാത്രമേ സിനിമ മേഖലയില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ലഭിക്കുവെന്ന് നിരവധിപേര്‍ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.  സിനിമ മേഖലയുടെ അകത്തും പുറത്തും നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ ബോളിവുഡിലെ മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ താരങ്ങള്‍ വെളിപ്പെടുത്തിയതും ബോളിവുഡിനെ അടക്കം പിടിച്ചുകുലുക്കിയിരുന്നു  

1997ല്‍ ബാലതാരമായാണ് ഫാത്തിമ സനയുടെ തുടക്കം. കമലഹാസന്‍ ചിത്രം ചാച്ചി 420 എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഫാത്തിമ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തി. നവംബര്‍ 12ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Dangal actress Fatima Sana Shaikh was molested at the age of 3

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES