വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും ചെയ്യുന്ന ഡാന്‍സ് പാര്‍ട്ടി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഓള്‍?ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ചിത്രം ഡിസംബറില്‍ തീയ്യേറ്ററുകളിലേക്ക് എത്തും.
കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാന്‍സ് പാര്‍ട്ടി എല്ലാത്തരം പ്രേക്ഷകര്‍ക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം സിനിമയിലുണ്ട്. രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ തന്നെ മൂന്ന് പാട്ടുകള്‍ ഡാന്‍സ് നമ്പറുകളാല്‍ സമൃദ്ധമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോ?ഗ്രാഫറായ ഷരീഫ് മാസ്റ്റര്‍ ആണ് ചുടവുകള്‍ ഒരുക്കുന്നത്. സംവിധായകന്‍ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ ?ഗോകുല്‍, പ്രയാ?ഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരാകുന്നു.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, പ്രീതി രാജേന്ദ്രന്‍, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, അമാര, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി സാജനാണ്. ആര്‍ട്ട് - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റും - അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ - ഡാന്‍ ജോസ് , പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - സുനില്‍ ജോസ്, മധു തമ്മനം, കോ ഡയറക്ടര്‍ - പ്രകാശ് കെ മധു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ -ഷഫീക്ക് കെ. കുഞ്ഞുമോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- മാത്യു ജെയിംസ്, ഡിസൈന്‍സ് - കോളിന്‍സ് ലിയോഫില്‍, പി.ആര്‍ സ്ട്രാറ്റജി & മാര്‍ക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ ' മനോരമ മ്യൂസിക്കാണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം വിതരണം ചെയ്യുന്നു.
വാഴൂര്‍ ജോസ്.