Latest News

ഇടതു കൈത്തണ്ട മുറിച്ച് ആത്മഹത്യാ ശ്രമം; കമ്മീഷണർ ഓഫീസിൽ ചോദ്യംചെയ്യലിനിടെ കൈത്തണ്ട മുറിച്ച സംഭവം; നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി

Malayalilife
ഇടതു കൈത്തണ്ട മുറിച്ച് ആത്മഹത്യാ ശ്രമം; കമ്മീഷണർ ഓഫീസിൽ ചോദ്യംചെയ്യലിനിടെ കൈത്തണ്ട മുറിച്ച സംഭവം; നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി

ലയാള സിനിമയിൽ വില്ലനായും സഹനടനായും നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് വിജയകുമാർ. ഇപ്പോഴിതാ ഏതാണ്ട് 13 വർഷങ്ങൾക്ക് ശേഷം വിജയകുമാറിനെതിരെയുള്ള കേസിന് വിധി വന്നിരിക്കുകയാണ്. തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായുള്ള കേസിൽ നടൻ വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്. സംഭവം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.

25 ലക്ഷം രൂപയുടെ തട്ടിപ്പ് വിജയകുമാർ നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. ഇതിൻ്റെ പേരിൽ കേസില്‍ ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസില്‍ വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഈ സംഭവം നടക്കുന്ന സമയത്തായിരുന്നു വിജയകുമാർ ആത്മഹത്യ ശ്രമം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഏതായാലും 13 വർഷങ്ങൾക്ക് ശേഷം വിധി വരുമ്പോൾ വിജയകുമാർ സന്തോഷത്തിലാണ്.

വിധി വന്നതോുകൂടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാർ. താര സംഘടനയായ ' അമ്മ ' യ്ക്കെത്തിരെ രൂക്ഷ വിമർശം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാർ. ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ 13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന അമ്മ ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നതെന്ന് വിജയകുമാർ ആരോപിച്ചു. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ പറഞ്ഞു. 1973ൽ മാധവിക്കുട്ടി എന്ന സിനിമയിലൂടെയാണ് വിജയകുമാർ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് മലയാള സിനിമയിൽ ഒരു പ്രധാന ഘടകമായി വിജയകുമാർ മാറുകയായിരുന്നു. 

Read more topics: # വിജയകുമാർ
Case against suicidal attempt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES