Latest News

മായയ്ക്ക് ശേഷം പുതിയ ഹൊറര്‍ ചിത്രവുമായി നയന്‍താര;'കണക്റ്റ്'  ട്രെയിലര്‍ കാണാം

Malayalilife
 മായയ്ക്ക് ശേഷം പുതിയ ഹൊറര്‍ ചിത്രവുമായി നയന്‍താര;'കണക്റ്റ്'  ട്രെയിലര്‍ കാണാം

ശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന നയന്‍താര നായികയായി എത്തുന്ന ചിത്രമാണ് 'കണക്റ്റ്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മായ, ഗെയിം ഓവര്‍ തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളിലൂടെ പ്രശ്തനായ സംവിധായകനാണ് അശ്വിന്‍ ശരവണന്‍. അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ്് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഘ്നേശ് ശിവന്റെയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മണികണ്ഠന്‍ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകന്‍, സംഗീതം പൃഥ്വി ചന്ദ്രശേഖര്‍. 95 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് തിയേറ്ററുകളില്‍ ഇടവേള ഉണ്ടാകില്ല. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.


 

CONNECT Official Tamil Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES