Latest News

അന്വേഷണ ഉദ്യോഗസ്ഥനായി ഫഹദ്; ഭാര്യാ ഭര്‍ത്താക്കന്മാരായി കുഞ്ചാക്കോയും ജ്യോതിര്‍മയും; സസ്‌പെന്‍സ് നിറച്ച് അമല്‍നീരദ് ചിത്രം'ബോഗയ്ന്‍വില്ല ട്രെയിലര്‍

Malayalilife
അന്വേഷണ ഉദ്യോഗസ്ഥനായി ഫഹദ്; ഭാര്യാ ഭര്‍ത്താക്കന്മാരായി കുഞ്ചാക്കോയും ജ്യോതിര്‍മയും; സസ്‌പെന്‍സ് നിറച്ച് അമല്‍നീരദ് ചിത്രം'ബോഗയ്ന്‍വില്ല ട്രെയിലര്‍

ഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. ഈ മാസം 17 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിറക്കാര്‍ പുറത്തുവിട്ടു. ആക്ഷന്‍ രംഗങ്ങള്‍ക്കും സ്‌റ്റൈലിഷ് ഫ്രെയ്മുകള്‍ക്കും പേരുകേട്ട അമല്‍ നീരദ് ഇക്കുറി വേറിട്ട ആഖ്യാനവുമായാണ് എത്തുന്നതെന്ന് സൂചിപ്പിക്കുന്നതാണ് 
പുറത്തെത്തിയിരിക്കുന്ന 2.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. 

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. 

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഭീഷ്മപര്‍വ്വത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം ആണ് സംഗീതം.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍ തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍ ആര്‍ ജെ മുരുഗന്‍, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട് സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട് അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ അജീത് വേലായുധന്‍, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ ആതിര ദില്‍ജിത്, പബ്ലിസിറ്റി ഡിസൈന്‍സ് എസ്‌തെറ്റിക് കുഞ്ഞമ്മ.

Bougainvillea Trailer October 17 Jyothirmayi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക