Latest News

ലോക്ഡൗണായതോടെ ഡിവോഴ്‌സ് നേടിപോയ മുന്‍ ഭാര്യ കൂടെ താമസിക്കാന്‍ എത്തി; ഹൃത്വിക് റോഷന്റെ ജീവിതത്തില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ബോളിവുഡ്

Malayalilife
ലോക്ഡൗണായതോടെ ഡിവോഴ്‌സ് നേടിപോയ മുന്‍ ഭാര്യ കൂടെ താമസിക്കാന്‍ എത്തി; ഹൃത്വിക് റോഷന്റെ ജീവിതത്തില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ബോളിവുഡ്

ബോളിവുഡ്ഡിലെ യങ് സൂപ്പര്‍സ്റ്റാര്‍ ഹോട്ട്, ആന്‍ഡ് ഹാന്‍ഡ്സം, കിങ് ഓഫ് ഡാന്‍സ് എന്നൊക്കെ വിശേഷങ്ങള്‍ ഉളള ആളാണ് ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍. നിരവധി. മലയാളത്തിലും താരത്തിന് നിരവധി ആരാധകരാണ് ഉളളത്. 2000ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധപക്ഷം. വിവാഹിതനായ താരത്തിന് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. 2000  ലായിരുന്നു ബാല്യകാല സുഹൃത്തായ സുസെയ്‌നുമായുള്ള ഹൃത്വികിന്റെ വിവാഹം. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം 2014 ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. സുസെയ്ന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. എന്നാലിപ്പോള്‍ രാജ്യം ലോക്ഡൗണിലായതോടെ സൂസെയ്ന്‍ ഹൃത്വികിനൊപ്പം താമസിക്കാന്‍ എത്തിയതാണ് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഒപ്പം താമസിക്കാന്‍ തന്റെ മുന്‍ഭാര്യ എത്തിയെന്നുള്ള ഹൃത്വികിന്റെ കുറിപ്പ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷനൊപ്പം താമസിക്കാന്‍ എടുത്ത തീരുമാനത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് സുസെയ്ന്‍ ഖാന്‍. വോഗ് മാഗസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുസെയ്ന്‍ തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും പ്രധാനം മക്കള്‍ക്കൊപ്പം കഴിയുക എന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് താന്‍ ഹൃത്വിക്കിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തതെന്നാണ് സൂസെയ്ന്‍ പറയുന്നത്. വീട്ടില്‍ മക്കള്‍ക്കൊപ്പം കഴിയുന്ന ഓരോ നിമിഷവും തങ്ങള്‍ അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തും അവരെ സ്‌നേഹിച്ചും ചിലവിടുകയാണെന്നും സുസെയ്ന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മക്കളായ ഹൃധാന്‍, ഹൃശാന്‍ എന്നിവര്‍ക്കൊപ്പം ധാരാളം സമയം ചെലവിടാന്‍ ഇപ്പോള്‍ തനിക്കും സുസെയ്‌നും കഴിയുന്നുണ്ടെന്നും ഇത്തരം ഒരു തീരുമാനം എടുക്കാന്‍ മനസ്സു കാണിച്ച തന്റെ മുന്‍ ഭാര്യയോട് നന്ദി പറയുന്നു എന്നും ഹൃത്വിക്കും സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. സുസെയ്ന്‍ വീട്ടില്‍ ഇരിക്കുന്ന ചിത്രവും ഹൃത്വിക് പങ്കുവച്ചിരുന്നു. സംഗീതം, ചിത്രരചന എന്നിവയില്‍ താല്പര്യമുള്ള മക്കളെ അതിനു സഹായിക്കാനും കഴിയുന്നു. 'കോ പാരന്റിങ്' എന്ന ആശയം മനോഹരമായി തങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്  സുസെയ്ന്‍ പറയുന്നു. ഏറ്റവും നല്ല ഫിറ്റ്‌നസ് ട്രെയ്‌നറായ പിതാവില്‍ നിന്നുതന്നെ ഫിറ്റ്‌നസ് തന്ത്രങ്ങള്‍ പഠിക്കാന്‍ മക്കള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്നും സൂസെയ്ന്‍ വ്യക്തമാക്കിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ പിന്നെ പരസ്പരം കണ്ടാല്‍ പോലും ചിരിക്കാതെ പോകുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ ഡിവോഴ്‌സ് നേടിയിട്ടും മക്കള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരേ വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍.

Bollywood is shocked to see what happened in the life of Hrithik Roshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES