Latest News

ബോളിവുഡ് താരം രാജീവ് കപൂർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Malayalilife
ബോളിവുഡ്  താരം രാജീവ് കപൂർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ബോളിവുഡിലെ ശ്രദ്ധേയനായ താരം രാജീവ് കപൂർ അന്തരിച്ചു.58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ  ദേഹ വിയോഗം. രാജീവിനെ  ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. 

പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകൻ കൂടിയാണ്  രാജീവ് കപൂര്‍. രാജീവിന്റെ സഹോദരങ്ങൾ എന്ന് പറയുന്നത് അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ ആണ്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ താരത്തിന്റെ അടുത്ത  ബന്ധുക്കളാണ്. 

രാജീവ് കപൂര്‍ സിനിമയില്‍ 1983 ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ്  അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. രാജീവ് കപൂറിന്റെ പ്രധാന  ചിത്രങ്ങള്‍ ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ്. 1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം രാജീവ്  നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. രാജീവ് കപൂറിന്റെ മുന്‍ഭാര്യ ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളായിരുന്നു. 2001 ല്‍ വിവാഹിതരായ ഇവര്‍ 2003 ല്‍ വേര്‍പിരിഞ്ഞു.

Bolly wood actor Rajeev kapoor passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES