ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'ബ്ലഡി ഡാഡി' ടീസര്‍ എത്തി. ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം നേരിട്ട് ഒടിടി റിലീസിനെത്തും. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. ഡയാന പെന്റി, റോണിത് റോയ്, സഞ്ജയ് കപൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
2011 ല്‍ റിലീസ് ചെയ്ത ഫ്രഞ്ച് ചിത്രം നൂയി ബ്ലോഞ്ചിന്റെ റീമേക്ക് ആണ് ഈ സിനിമ.ജൂണ്‍ 9ന് ചിത്രം സ്ട്രീം ചെയ്യും.