പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 1998-ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു.
ഗായിക ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. പ്രശസ്തരായ എഴുത്തുകാര്‍ക്ക് വീട് നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗായിക ആരോപണവുമായി രം?ഗത്തെത്തിയത്.
1998-ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതാന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടെക്സ്റ്റൈല്‍ ഷോറൂമിനായി ജിംഗിള്‍ പാടിയിരുന്നു. അതിന്റെ വരികള്‍ വൈരമുത്തുവിന്റേതായിരുന്നു. നിര്‍മാണവും അദ്ദേഹമാണെന്നാണ് തോന്നുന്നത്.
ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിന്റെ സിഡി എ ആര്‍ റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന ഗായിക എന്ന നിലയില്‍ ഇതു കേട്ടപ്പോള്‍ വളരെയധികം ആവേശഭരിതയായെന്നും ഭുവന പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫീസില്‍ പോയി സി.ഡി കൈമാറി. അക്കാലത്ത് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തില്‍ പെടും. പിന്നീട് സംഭാഷണങ്ങള്‍ വ്യക്തിപരമാകാന്‍ തുടങ്ങിയതോടെ എനിക്ക് അസ്വസ്ഥത തോന്നി. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
ഒരു അവാര്‍ഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാന്‍ വൈരമുത്തു നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വാര്‍ത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാല്‍ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന്‌ചോദിച്ചപ്പോള്‍ അതൊന്നുമല്ല നീ വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താനതില്‍ നിന്നും ഒഴിഞ്ഞുമാറിയതായും അവര്‍ പറഞ്ഞു.
അദ്ദേഹത്തിനെന്നെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു പറഞ്ഞിരുന്നു. കുറച്ച് പേരുകള്‍ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയില്‍ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു. അവരുടെ പേരുകള്‍ ഞാനിപ്പോള്‍ പറയുന്നില്ല. അതിന് ശേഷം എനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായി. ഭക്തി?ഗാനങ്ങളും മറ്റും മാത്രമായി. കാര്യങ്ങള്‍ കുറച്ച് വൈകിമാത്രമാണ് മനസിലായത്. അതോടെ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിച്ചു. 2018ല്‍ വൈരമുത്തുവിനെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോള്‍ തനിക്ക് പിന്തുണയുമായി എത്തിയ ലൈറ്റ് മ്യൂസിക് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളുമായി ഈ അനുഭവം പങ്കുവെച്ചിരുന്നുവെന്ന് ഭുവന പറയുന്നു.