നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രം 'ഭഗവന്ത് കേസരി'യുടെ ടീസര്‍ റിലീസ് ചെയ്തു. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും നിറഞ്ഞതാണ് ടീസര്‍. നടന്റെ കരിയറിലെ മറ്റൊരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
സ്ഥിരം മാസ് ആക്ഷന്‍ പരിവേഷത്തിലാണ് ഭഗവന്ത് കേസരിയിലും നടന്‍ എത്തുന്നത്. ബാലയ്യയുടെ 108-ാം ചിത്രമാണിത്.
അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്നറായാണ് എത്തുന്നത്. ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. അര്‍ജുന്‍ രാംപലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. കാജല്‍ അഗര്‍വാളാണ് നായിക. ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
2 ദിവസത്തിന് മുമ്പായിരുന്നു സിനിമ പ്രഖ്യാപിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഐ ഡോണ്‍ട് കെയര്‍' എന്നാണ് ടൈറ്റില്‍ പോസ്റ്ററിലെ ടാഗ് ലൈന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുന്നത്.
പോസ്റ്ററില്‍ എല്ലാ ചിത്രങ്ങളിലെയും പോലെ കൈയില്‍ ഒരു ആയുധവുമായാണ് ബാലകൃഷ്ണ പ്രത്യക്ഷപ്പെട്ടത്. എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു. തെലുങ്കില്‍ ഏറെ താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ.
തുടര്‍ച്ചയായി ബാലയ്യയുടെ രണ്ട് സിനിമകളാണ് 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. 'അഖണ്ഡ', 'വീരസിംഹ റെഡ്ഡി' എന്നീ ചിത്രങ്ങള്‍ വന്‍ വിജയമാണ് നേടിയത്. ഇതിന് പിന്നാലെയാണ് തന്റെ അടുത്ത ആക്ഷന്‍ പാക്കഡ് എന്റര്‍ടെയ്നറുമായി ബാലയ്യ എത്താനൊരുങ്ങുന്നത്.