Latest News

സൂപ്പര്‍ ഹോട്ടായി ദിപീക; ചുള്ളനായി ഷാരൂഖ് ഖാന്‍;പഠാന്‍ വീഡിയോ സോങ് ട്രെന്റിങില്‍     ഒന്നാമത്

Malayalilife
സൂപ്പര്‍ ഹോട്ടായി ദിപീക; ചുള്ളനായി ഷാരൂഖ് ഖാന്‍;പഠാന്‍ വീഡിയോ സോങ് ട്രെന്റിങില്‍     ഒന്നാമത്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പഠാന്‍. ചിത്രം അടുത്ത വര്‍ഷം ജനുവരി 25 ന് റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ബോളിവുഡിലേക്കുളള ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനുളള ചിത്രമാണ് ഇതെന്ന്  പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്‍. 2018 ല്‍ പുറത്തിറങ്ങിയ  സീറോയ്ക്കു ശേഷം എസ് ആര്‍ കെ നായകനായി സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോഴിതാ  പരസ്യ പ്രചരണത്തിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ  അണിയറ പ്രവര്‍ത്തകര്‍. 

ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത്  കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനി ആണ്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ഒരുമിച്ചാണ്.

സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണും ഒപ്പമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍ ആണ് സിദ്ധാര്‍ത്ഥ് ആനന്ദ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രമായി അവതരിക്കുന്നുണ്ട്. 

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് പഠാന്‍. അതുകൊണ്ടു തന്നെ ഈ  ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നത് മുമ്പ് വാര്‍ത്തയായിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും  പഠാന്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാതായിട്ട്  നാലു വര്‍ഷം പിന്നിടുന്നു.. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പലകാരണങ്ങളാല്‍ സിനിമയില്‍ നിന്നും  ഇടവേളയിലായിരുന്നു ഷാരൂഖ് ഖാന്‍. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പഠാന്‍ കൂടാതെ ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പുതിയ ചിത്രങ്ങള്‍..

Read more topics: # പഠാന്‍.
Besharam Rang Song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES