Latest News

ചിരിയും ചിന്തയും സംഗീര്‍ണത നിറഞ്ഞ പ്രശ്‌നങ്ങളുമായി ബേസില്‍ ജോസഫ്;  'കഠിന കഠോരമി അണ്ഡകടാഹം ട്രെയ്‌ലര്‍ റിലീസായി  

Malayalilife
ചിരിയും ചിന്തയും സംഗീര്‍ണത നിറഞ്ഞ പ്രശ്‌നങ്ങളുമായി ബേസില്‍ ജോസഫ്;  'കഠിന കഠോരമി അണ്ഡകടാഹം ട്രെയ്‌ലര്‍ റിലീസായി  

ഭിനേതാവ് എന്ന നിലയില്‍ ബേസില്‍ ജോസെഫിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ പെരുന്നാള്‍ റിലീസ് ചിത്രം കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ട്രൈലെര്‍ റിലീസായി. ചിരിയും ചിന്തയും സംഗീര്‍ണത നിറഞ്ഞ പ്രശ്‌നങ്ങളും നിറഞ്ഞ ചിത്രത്തിന്റെ ട്രൈലെര്‍ അഭിനയ ജീവിതത്തില്‍ ബേസിലിന്റെ മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ് നല്‍കുന്നു. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം.നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 21നാണ് പെരുന്നാള്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

പെരുന്നാളിന് കുടുംബസമേതം ആസ്വദിക്കാന്‍ പറ്റിയ ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ,ഷിബില ഫറ, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷര്‍ഫു,ഉമ്പാച്ചി എന്നിവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജേഷ് നാരായണന്‍,ഷിനാസ് അലി, പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Basil Josephs Kadina Kadorami Andakadaham Trailer Out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES