തലസ്ഥാന നഗരിയില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ദിലീപും തമന്നയും; താരങ്ങളെ കാണുവാന്‍ ലുലു മാളില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍; ബാന്ദ്ര നാളെ റിലീസിന്  

Malayalilife
 തലസ്ഥാന നഗരിയില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ദിലീപും തമന്നയും; താരങ്ങളെ കാണുവാന്‍ ലുലു മാളില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍; ബാന്ദ്ര നാളെ റിലീസിന്  

നപ്രിയ നായകന്‍ ദിലീപും തെന്നിന്ത്യന്‍ താര സുന്ദരി തമന്നയും ബാന്ദ്രയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം ലുലു മാളില്‍ എത്തിയപ്പോള്‍ ഒരു നോക്ക് കാണുവാന്‍ ഒത്തു കൂടിയത് ആയിരങ്ങള്‍. ആഘോഷത്തിന്റെ രാവ് തീര്‍ത്ത് ദിലീപിനും തമന്നക്കും സംവിധായകന്‍ അരുണ്‍ ഗോപിക്കുമൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അവിടെ സന്നിഹിതരായിരുന്നു. അരുണ്‍ ഗോപി സംവിധാനം നിര്‍വഹിക്കുന്ന 'ബാന്ദ്ര' ഈ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍ എത്തുകയാണ്. 

രാമലീലക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ കൂടുതലാണ്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

അലന്‍ അലക്സാണ്ടര്‍ ഡൊമിനിക്കായി ദിലീപ് എത്തുമ്പോള്‍ നായിക താര ജാനകിയായി തമന്നയും എത്തുന്നു. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹന്‍ദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആര്‍ ഒ - ശബരി.

Bandra movie dileep in tvm

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES