വീണ്ടും ചരിത്രം സൃഷ്ടിച്ച് അവതാര്‍; ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം;ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് ഇതുവരെ നേടിയത് 439.50 കോടി; ആഗോള കളക്ഷന്‍12,000 കോടിയെന്നും റിപ്പോര്‍ട്ട്

Malayalilife
വീണ്ടും ചരിത്രം സൃഷ്ടിച്ച് അവതാര്‍; ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം;ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് ഇതുവരെ നേടിയത് 439.50 കോടി; ആഗോള കളക്ഷന്‍12,000 കോടിയെന്നും റിപ്പോര്‍ട്ട്

വീണ്ടും ചരിത്രം സൃഷ്ടിച്ച് അവതാര്‍ പടയോട്ടം തുടരുകയാണ്.ഹോളിവുഡ് ബോക്‌സ് ഓഫീസിനെ കീഴടക്കിയ കാമറൂണ്‍ എപ്പിക് 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ഇപ്പോള്‍ ഇന്ത്യന്‍ കളക്ഷനിലും റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 439.50 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ ട്വീറ്റ് ചെയ്തത്. കണക്ക് പ്രകാരം എന്‍ഡ്‌ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടി ആണ്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് ആയ 480 കോടി ആയിരിക്കുമെന്നാമ് സുമിത് കദേലിന്റെ പ്രവചനം.

അതേസമയം, ഹോളിവുഡ് ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്താണ് വേ ഓഫ് വാട്ടര്‍. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍. അതേസമയം 'അവതാര്‍ 3'ന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.

മറ്റ് മൂന്ന് ഭാഗങ്ങളുടെയും റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് ജെയിംസ് കാമറൂണ്‍ തുടര്‍ന്നുളള സീക്വലുകളെക്കുറിച്ച് ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവതാര്‍: ദ് വേ ഓഫ് വാട്ടറിന്റെ ഗംഭീര വിജയവും കളക്ഷനും അടുത്ത ഭാഗങ്ങളുടെ വരവിനെ വേഗത്തിലാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് തീയതി ഉള്‍പ്പെടെ അവതാറിന് നാല് സീക്വലുകള്‍ പ്രഖ്യാപിക്കപ്പെട്ടത് ഒരുമിച്ചായിരുന്നു. എന്നാല്‍ പലവട്ടം മാറ്റിവെയ്ക്കപ്പെട്ട ശേഷം ഈ അടുത്തകാലത്താണ് രണ്ടാം ഭാഗമായ അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ തിയറ്ററുകളിലെത്തിയത്. 

Read more topics: # അവതാര്‍ 2
Avatar 2 Box Office

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES