മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നടൻ ബാല. അദ്ദേഹം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹത്തിന്റെ വീട്ടിൽ ആക്രമണം നടന്നു എന്നാണ് അദ്ദേഹം ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്. നടൻ ഇതിനോടകം തന്നെ വീടിന് നേരെ ആക്രമണ ശ്രമം നടന്നതായി പരാതി നൽകി കഴിഞ്ഞു. മൂന്നംഗ സംഘം നടന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് ആരോപണം. ഇതിനെ കുറിച്ച് പോലീസ് ഇപ്പോൾ അന്വേഷിച്ചു വരുകയാണ്. ഇതുവരെ ഈ കാര്യത്തിൽ ഒരു തീരുമാനവും പുറത്ത് വന്നിട്ടില്ല.
ഇദ്ദേഹം രാത്രി തന്നെ പോലീസിനെ അറിയിക്കുകയും, പോലീസ് അപ്പോൾ തന്നെ എത്തി സ്ഥലം അന്വേഷിക്കുകയും ചെയ്തു. അപ്പോൾ തന്നെ മാധ്യമങ്ങൾ ഇത് അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുകയും ഇതിനെകുറിച്ച് ബാലയ്ക്കും കുടുംബത്തിനും എന്താണ് പറയാൻ ഉള്ളതെന്ന് ചോദിച്ച് അറിയുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ബാല വീട്ടിൽ ഉണ്ടായിരുന്നില്ല എന്നും. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു ബാല എന്നുമാണ് പുറത്ത് വന്ന വാർത്തകളിൽ പറഞ്ഞത്. ബാലയുടെ ഭാര്യ ഡോ. എലിസബത്ത് മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയെന്നും സമീപത്തെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പറയുന്നു. സംഭവത്തിൽ ബാല പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ബാല എപ്പോഴും ട്രെൻഡിങ്ങിൽ ആകാറുള്ള വ്യക്തിയാണ്. ബാല പറയുന്ന ഓരോ കാര്യങ്ങളും വിമർശനത്തിനും ട്രോളുകൾക്കും ഇര വയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ബാലയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. തമിഴും മലയാളവും കലർന്ന സംസാരരീതി തന്നെയാണ് പണ്ടും ബാലയെ ശ്രദ്ധേയനാക്കുന്നത്. ഇടയ്ക്ക് ടിനി ടോം പിഷാരടിയും കൂടി ചേർന്ന് ഒരു കോമഡി അവതരിപ്പിച്ചപ്പോൾ അതിൽ ബാലയെ കളിയാക്കിയത് വലിയ ട്രോളുകൾക്ക് ഇടയാക്കി. അത് തന്നെയാണ് ഇപ്പോഴും ചർച്ചയും ട്രോളുകളിൽ നിറയുന്ന ഒന്നായി മാറുന്നതും.