മലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് . സാധാരണ വേഷങ്ങളില്‍ നിന്നും വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
രണ്ടും മക്കളാണ് താരത്തിനുളളത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനും മകള്‍ ഹയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. തനിക്ക് മകള്‍ ജനിച്ചത് താരം ആഘോഷമാക്കിയിരുന്നു. ആശുപത്രി മുറി വരെ ബലൂണ്‍ കൊണ്ടും പല നിറങ്ങളിലുളള അലങ്കാരങ്ങള്‍ ചെയ്തുമാണ് താരം മകളെ വരവേറ്റത്. ഇപ്പോള്‍ മകളുടെ രണ്ടാമത്തെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ അസിഫലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുകയാണ്.
കേക്ക് മുറിച്ച് ചേട്ടന്‍ ആദമിനോട് ചേര്‍ന്നു നില്‍ക്കുന്ന ഹയയുടെ ചിത്രങ്ങള്‍ ആസിഫലി പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് പ്രിയങ്കരിയാണ് ആസിഫലിയുടെ മകള്‍ ഹയ. അച്ഛന്‍ ആസിഫ് അലിയുടെ വിജയ ചിത്രം വിജയ് സൂപ്പറും പൗര്‍ണ്ണമിയുടെയും 100ാം ദിനാഘോഷങ്ങളുടെ ചടങ്ങു ഇക്കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. എന്നാല്‍ സിനിമ അച്ഛന്റേതാണെങ്കിലും വേദി കയ്യിലെടുത്ത് മകള്‍ ഹയ ആണ്. ു. ഹയയുടെയും ആദമിന്റെയും പ്രകടനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഹയയുടെ പിറന്നാള്‍ ദിവസം തന്നെയായിരുന്നു നിവിന്‍ പോളിയുടെ മകന്‍ ദാവീദിന്റെ പിറന്നാളും. യുവതാരങ്ങളായ ടോവിനോ, ആസിഫ്, ദുല്‍ഖര്‍ പൃഥി തുടങ്ങിയവരുടെ പെണ്‍മക്കള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്.
വരും തലമുറയുടെ താരങ്ങളായിട്ടാണ് ആരാധകര്‍ ഇവരെ കാണുന്നത്.മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് സമയാണെന്നും വല്ലപ്പോഴുമാണ് അവര്‍ക്കരികിലേക്ക് താനെത്തുന്നതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. മക്കളോടൊപ്പം കളിക്കാനും മകള്‍ക്ക് മുടി കെട്ടിക്കൊടുക്കാനുമൊക്കെയായി ആസിഫ് കൂടെയുണ്ടാവാറുണ്ട്. അത്തരത്തിലൊരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.