ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ച താരപുത്രിയാണ് അനന്യ പാണ്ഡെ. നിലവില്‍ മുന്‍നിരയിലേക്ക് വളര്‍ന്ന അനന്യ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അതിലൊന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചാണ്.
കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ആര്യന്‍ ഖാനും അനന്യ പാണ്ഡേയും. അക്കാലത്ത് പ്രണയം തോന്നിയെന്നാണ് അനന്യ ഒരു പരിപാടിയില്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ കളിക്കൂട്ടുകാരിയെ എവിടെ കണ്ടാലും മുഖം തിരിച്ച് പോവുകയാണ് ആര്യന്‍ ചെയ്യുന്നത്. ഏറ്റവും പുതിയതായിട്ടും അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായതോടെ നടിയെ പരിഹസിക്കുകയാണ് ആരാധകര്‍
സുഹൃത്തുക്കളുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ അനന്യയും ആര്യനും പാര്‍ട്ടിയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങി. ഇവിടെ വച്ച് അനന്യ ആര്യനെ കണ്ടതോടെ സംസാരിക്കാന്‍ അടുത്തു ചെന്നു. എന്നാല്‍ പെട്ടെന്ന് മുഖം തിരിച്ച് പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ് താരം ചെയ്തത്.ഈ വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്.
മുമ്പ് കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ ഈ അടുത്ത സമയത്ത് അതിഥിയായി അനന്യ പാണ്ഡെ വന്നിരുന്നു. രസകരമായ ചോദ്യങ്ങള്‍ക്കിടയില്‍ ക്രഷ് തോന്നിയ താരങ്ങളെ കുറിച്ച് കരണ്‍ ചോദിക്കുകയുണ്ടായി. ഉടന്‍ തന്നെ ആര്യന്‍ ഖാനോട് തനിക്കൊരു ക്രഷ് ഉണ്ടായിരുന്നതായി താരപുത്രി വെളിപ്പെടുത്തുന്നത്.വളര്‍ന്നപ്പോഴും ആ ഇഷ്ടം ഉണ്ടായിരുന്നോ എന്നത് അനന്യ പറഞ്ഞില്ലെങ്കിലും പിന്നീടുള്ള താരങ്ങളുടെ പ്രവൃത്തി പലരും ശ്രദ്ധിക്കാന്‍ തുടങ്ങി.
മാസങ്ങള്‍ക്ക് മുന്‍പ് നടി മാധൂരി ദീക്ഷിതിന്റെ പുത്തന്‍ സിനിമയുടെ സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാനും എത്തിയിരുന്നു. ആര്യനൊപ്പം സഹോദരി സുഹാനയും ഉണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനന്യ, ആര്യനെ കണ്ടതും സംസാരിക്കാനായി വന്നു. എന്നാല്‍ മുഖം താഴ്ത്തി നടിയെ അവഗണിച്ച് കൊണ്ട് പോവുകയാണ അന്നും താരപുത്രന്‍ ചെയ്തത്.