അരവിന്ദ് സ്വാമി സംവിധായകനാവുന്ന ചിത്രത്തില്‍ ഹഹദ് ഫാസില്‍ നായകനായി എത്തുന്നു. തമിഴില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഫഹദ് - അരവിന്ദ് സ്വാമി ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.
മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമിയുടെ സിനിമ പ്രവേശം. മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രം അരവിന്ദ് സ്വാമിയെ പ്രശസ്തിയിലേക്ക് എത്തിക്കുകയും ചെയ്തു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഡാഡിയിലൂടെയാണ് മലയാള അരങ്ങേറ്റം. അരവിന്ദ്‌സ്വാമി- ശ്രീദേവി കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ദേവരാഗം മികച്ച പ്രമേയത്തിലും ഗാനങ്ങളിലും മുന്നിട്ടു നിന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഒറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരവിന്ദ് സ്വാമി മടങ്ങിയെത്തി. മോഹന്‍ലാല്‍ നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ് അരവിന്ദ് സ്വാമി.
ഈ ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. അതേസമയം ആവേശം ആണ് റിലീസിന് ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം. രോമാഞ്ചത്തിന്റെ വന്‍ വിജയത്തിനുശേഷം ജിതു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.