പെട്ടന്നാണ് ടെന്റിന് മുകളിൽ പുക ഉയർന്നത്; സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു; വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ പങ്കുവെച്ച് അരുൺ ഗോപി

Malayalilife
topbanner
പെട്ടന്നാണ് ടെന്റിന്  മുകളിൽ പുക ഉയർന്നത്; സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു;  വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ പങ്കുവെച്ച് അരുൺ ഗോപി

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ബഹദൂർ. താരത്തെ പത്താം ചരമവാർഷികമാണ്  ഇന്ന്.  നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ. പ്രേക്ഷകരെ ഒരേസമയം  ചിരിപ്പിക്കുകയും കരയിപ്പിക്കുകയും  ചെയ്യുന്ന കഥാപാത്രമായിരുന്നു ജോക്കർ ചിത്രത്തിൽ. എന്നാൽ ഇപ്പോൾ പ്രിയ നടൻ ബഹദൂറിന്റെ പത്താം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ  ആയിരിക്കുന്നു അരുൺ ഗോപി രംഗത്ത് എത്തിയത്.

ദിലീപ് എന്ന മനുഷ്യൻ... ദിലീപേട്ടൻ എന്ന സുഹൃത്ത് എന്ന ക്യാപ്ഷനോടെയായിരുന്നു സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.ജോക്കർ എന്ന സിനിമയുടെ ലൊക്കേഷൻ..... ഒരു ടെന്റിന്റ കീഴിൽ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്, അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും.എന്റെ നമ്പർ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീൻ ആണ് എടുക്കുന്നത്.

പെട്ടന്നാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് ടെന്റിനു മുകളിൽ പുക ഉയരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു.തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല. സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു. സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച്ച് കൂടുതുറന്ന് ചങ്ങല അഴിച് ബഹദൂർക്കയെ പുറത്തേയ്‌ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓർമയായി മനസ്സിൽ ഉണ്ട്.. ഭയന്നു നിൽക്കുന്ന ഞങ്ങളോട് ബഹദൂർക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുൻപിൽ എന്റെ നമ്പർ ആയിട്ടില്ലെന്ന്..ഇന്നു ബഹദൂർക്കയുടെ ഓർമദിനം. ഇതായിരുന്നു  വിനോദ് ഗുരുവായൂർ  ആരാധകരുമായി പങ്കുവെച്ച ഓർമ്മക്കുറിപ്പ്. ബഹദൂറിക്കയുടെ ഓർമ്മകളുടെ മുന്നിൽ പ്രണാമം എന്നും  അരുൺ ഗോപി കുറിച്ചു.

പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായി ജനിച്ച ബഹദൂർ സാമ്പത്തിക പ്രശ്നം ഉടലെടുത്തതിനെ തുടർന്ന് പഠനം നിർത്തുകയും ചെയ്‌തിരുന്നു. പിന്നാലെ  ബസ്സ് കണ്ടക്ടറായി ജോലി നോക്കിയിരുന്നു.  നാടകരംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് പ്രവേശിച്ചത്. ആദ്യ സിനിമയായ അവകാശിയിൽ (1954) ഒരു ചെറിയ വേഷമായിരുന്നു  താരത്തിന് ലഭിച്ചിരുന്നത്. പിന്നാലെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു.  സിനിമയിൽ ഒരു ഹാസ്യ തരം‌ഗം തന്നെ അടൂർ ഭാസിയുമായി ചേർന്ന്  ബഹദൂർ സൃഷ്ടിച്ചിരുന്നു. . 2000 മേയ് 22നായിരുന്നു  താരത്തിന്റെ വിയോഗം.

Arun gopi shared the memories of move jocker

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES