ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. ഇത്രയേറെ പരാമർശം നേടിയ നടിയുടെ കുറച്ചു കാലത്തെ ഇടവേള ആളുകളുടെ ഇടയിൽ ചർച്ച തന്നെയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവാര്‍ഡ് നേട്ടം അവസരങ്ങളുടെ വാതില്‍ അല്ലെന്ന് തുറന്ന് പറയുകയാണ് താരം.
അത്രയും വലിയ ഒരു അവാര്‍ഡ് ഒകെ കിട്ടി കഴിഞ്ഞാല്‍ ആരുടെയും ആത്മവിശ്വാസമൊന്ന് കൂടുമെന്ന് നടി പറയുന്നു. എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ആത്മവിശ്വാസം വര്‍ധിച്ചതുകൊണ്ടാവാം പ്രതീക്ഷകളും സ്വാഭാവികമായി വര്‍ദ്ധിച്ചു. കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ആരും ഒരു വേഷത്തിലേക്കും വിളിച്ചില്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് എനിക്ക് വീണ്ടും ചാന്‍സ് ചോദിക്കേണ്ടി വന്നു. അതുകൊണ്ടും പ്രയോജനം ഉണ്ടായില്ല. നമുക്ക് പരിചയമുളളവരോടല്ലെ ചാന്‍സ് ചോദിക്കാന്‍ പറ്റൂ. പക്ഷേ അവരുടെ സിനിമയില്‍ നമുക്ക് പറ്റിയ വേഷമുണ്ടെങ്കിലല്ലേ തരാനും പറ്റൂ. പിന്നെയെന്ത് ചെയ്യും.
അതാണ് ഞാന്‍ പറഞ്ഞത് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വന്തം അസ്ഥിത്വം നിലനിര്‍ത്താന്‍ കൂടുതല്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്ന്, എന്റെ ഉളളില്‍ കൂടുതല്‍ കഠിനമായി ജോലി ചെയ്യേണ്ടി വരുന്നു. പെട്ടെന്നൊരു പരിഹാരം ഒന്നും നിര്‍ദേശിക്കാനാവില്ലെന്നും സുരഭി പറഞ്ഞു. ഓരോ സിനിമ കഴിയുന്തോറും ഇനിയും ബെറ്റര്‍ ആകാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ ബെറ്റര്‍ ആകണമെങ്കില്‍ ഇനിയും സിനിമ ലഭിക്കേണ്ട. അതു തന്നെയാണ് പ്രതിസന്ധി.
അത്തരം കഥാപാത്രങ്ങളെ ഞാന്‍ തന്നെ സൃഷ്ടിച്ചെടുക്കുകയും ഞാന്‍ തന്നെ പണം മുടക്കി അത് നിര്‍മ്മിക്കുകയും ചെയ്താല്‍ അതിന് പരിഹാരമായി. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അതിനുളള സാധ്യതയില്ല. അതുകൊണ്ട് മറ്റുളളവരെ ആശ്രയിച്ച് നില്‍ക്കുക എന്നത് മാത്രമേ നിവൃത്തിയുളളൂ. കിട്ടുന്ന വേഷങ്ങള്‍ പരമാവധി മികച്ചതാക്കാന്‍ ശ്രമിക്കുക എന്നത് തന്നെയാണ് ഏക പോംവഴിയെന്നും സുരഭി പറഞ്ഞു.
സീരിയല്‍ രംഗത്തുനിന്നു വരുന്നവരെ രണ്ടാം കിടക്കാരായി കാണുന്ന രീതി സിനിമയില്‍ ഉണ്ടെന്നും സുരഭി പറഞ്ഞു. എന്തെങ്കിലും ഇഷ്ടക്കേടിന്‌റെ പേരില്‍ സംഭവിക്കുന്നതല്ലെങ്കിലും പണ്ടുമുതലുളള നടപ്പുരീതി അതാണെന്നും നടി പറഞ്ഞു. സീരിയലില്‍ നിന്ന് വരുന്നവര്‍ക്ക് പൊതുവെ മാര്‍ക്കറ്റില്ലെന്നാണ് സിനിമാക്കാര്‍ക്കിടെയിലെ വിശ്വാസം, അതുകൊണ്ട് ത്‌ന്നെ അങ്ങനെയുളളവര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ സംവിധായകര്‍ക്ക് മടിയാണ്. എത്ര കഴിവു തെളിയിച്ചവരാണെങ്കിലും ടിവി ആര്‍ട്ടിസ്റ്റ് എന്ന് മുദ്ര കുത്തികഴിഞ്ഞാല്‍ സിനിമയില്‍ അവര്‍ സര്‍വൈവ് ചെയ്യണമെങ്കില്‍ അതികഠിനമായി പ്രയത്‌നിക്കേണ്ടി വരും, അഭിമുഖത്തില്‍ സുരഭി പറഞ്ഞു.