വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രമാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെ ഡിസംബര്‍ 16 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ രചനയും സംവീധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
നോയിഡയിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികള്‍ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്കു കുടിയേറുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ തുടര്‍ന്നു കാണിക്കുന്നത്.
ദമ്പതികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുകയും തുടര്‍ന്ന് ഇവരുടെ ബന്ധത്തില്‍ വിളളലുണ്ടാക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ലവ്ലീന്‍ മിശ്ര, ഡാനീഷ് ഹുസൈന്‍, ഫൈസല്‍ മാലിക് , കണ്ണന്‍ അരുണാചലം തുടങ്ങി പ്ശസ്തരായ നാടക ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
75 ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് അറിയിപ്പ്.
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവങ്ങളിലെല്ലാം ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് അറിയിപ്പ്. ഹരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ദിവ്യപ്രഭയാണ്. രശ്മി
ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ്- രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതാണ് കഥാ പശ്ചാത്തലം.
ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മഹേഷ് നാരായണന്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍. മഹേഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് അറിയിപ്പ്. ഉദയ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.