സുന്ദര്‍ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരണ്‍മനൈ 4 തിയേറ്ററുകളില്‍ വലിയ വിജയം നേടുകയാണ്. ഭോല ശങ്കര്‍, ബാന്ദ്ര എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം തെന്നിന്ത്യന്‍ നായിക തമന്നയ്ക്ക് ഒരു തിരിച്ചുവരവ് നല്കിയ സിനിമ കൂടിയാണ് അരണ്‍മനൈ 4. സിനിമയ്ക്കായി തമന്ന വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അരണ്‍മനൈയിലെ കഥാപാത്രത്തിനായി തമന്നയ്ക്ക് നാല് മുതല്‍ അഞ്ച് കോടി വരെ ലഭിച്ചതായി ആണ് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന. രണ്ട് മുതല്‍ അഞ്ച് കോടി വരെയാണ് നടി സിനിമകള്‍ക്കായി പ്രതിഫലമായി വാങ്ങാറുള്ളത്. ജയിലര്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്ന് കോടിയായിരുന്നു നടിയുടെ പ്രതിഫലം.
അതേസമയം അരണ്‍മനൈ 4 ആഗോളതലത്തില്‍ 35 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിക്കഴിഞ്ഞു. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്നയ്ക്ക് പുറമെ റാഷി ഖന്നയും സിനിമയില്‍ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങള്‍.അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആണ് റിലീസ് ചെയ്തത്.
സുന്ദര്‍, ഹന്‍സിക, വിനയ് റായ്, ആന്‍ഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. വെങ്കട് രാഘവന് ആയിരുന്നു തിരക്കഥ. 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹന്‍സികയും അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി, ആന്‍ഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.