സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി ആരാധകരുള്ള താരങ്ങളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും ഭാര്യയും നടിയുമായ അനുഷ്‌കയും. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാദകരുമായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ അഞ്ചാ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും പങ്ക് വച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
താരദമ്പതികളുടെ അഞ്ചാം വിവാഹവാര്‍ഷികമായിരുന്നു ഇന്നലെപ്രിയതമയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് കോഹ്ലി കുറിച്ചതിങ്ങനെ...' നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണ്. നിന്നെ ഞാന്‍ ഒരുപാടൊരുപാട് സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രിയപ്പെട്ടവനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് അനുഷ്‌കയും പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് ആശുപത്രിയിലുള്ള ചിത്രം അടക്കം തങ്ങളുടെ ആറ് മെമ്മറീസാണ് അനുഷ്‌ക ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളറിയിച്ചിരിക്കുന്നത്.
2017 ഡിസംബര്‍ പതിനേഴിനാണ് അനുഷ്‌കയും കോഹ്ലിയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്.